World Cup | ഡെന്മാര്ക്കിന് പൂട്ട്; ഗോള്‍ രഹിത സമനിലയില്‍ തളച്ച് ടുണീഷ്യ
Nov 22, 2022, 20:46 IST
ADVERTISEMENT
ദോഹ: (www.kvartha.com) ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ ഡെന്മാര്ക്ക് - ടുണീഷ്യയെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഖത്വറില്‍ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട ഡെന്മാര്ക്ക് പക്ഷേ ആദ്യ മത്സരത്തില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.
ടൂര്‍ണമെന്റിലെ ഇരുടീമുകളുടെയും ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. ഡെന്മാര്ക്കിന്റെ സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റ്യന്‍ എറിക്സന് മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഐഎസ് ടീമുകളുടെയും ഗോള്കീപര്മാരായ ഷ്മൈക്കലും ഡാഹ്മെനും താരങ്ങളായി മാറി. ഡെന്മാര്ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്.

Keywords: Latest-News, FIFA-World-Cup-2022, World Cup, World, Sports, Football, Qatar, Gulf, Top-Headlines, World Cup 2022: Denmark 0-0 Tunisia.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.