Viral video | ലോക കപ് മത്സരത്തില്‍ മകന്‍ കളിക്കുന്നത് ടെലിവിഷനില്‍ വീട്ടിലിരുന്ന് കാണുന്ന ഒരു അമ്മയുടെ സന്തോഷ പ്രകടനത്തിന്റെ വീഡിയോ വൈറല്‍; കമന്റുകളുടെ പ്രവാഹം
Nov 25, 2022, 12:44 IST
ദോഹ: (www.kvartha.com) ലോക കപ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആളുകള്‍. അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. അതിനിടയില്‍ ലോക കപുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
തന്റെ മകന്‍ കളിക്കുന്നത് വീട്ടിലിരുന്ന് ടെലിവിഷനിലൂടെ കാണുന്ന ഒരു അമ്മയുടെ സന്തോഷ പ്രകടനത്തിന്റെ വീഡിയോ ആണ് വൈറലായത്. ഫിഫ വേള്‍ഡ് കപ് 2022 മത്സരത്തില്‍ ഇ എസ് പി എന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ.
കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ ആണ് മകനെ ടിവിയില്‍ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്. 'എന്റെ മകന്‍ ലോക കപില്‍ കളിക്കുന്നു. നന്ദി ജീസസ്, ഹല്ലേലൂയ' എന്ന് ആ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കാനഡയും ബെല്‍ജിയവും തമ്മിലുള്ള കളിക്കിടെയാണ് മകനെ കണ്ട സന്തോഷം ഡീ പ്രകടിപ്പിച്ചത്.
സാമിന്റെ അമ്മ ഡീയുടെ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കാണുകയും ചെയ്തു. നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. 'ആ അമ്മയുടെ സന്തോഷം നോക്കൂ, ദൈവം അനുഗ്രഹിക്കട്ടെ', 'അമ്മമാര്‍ എപ്പോഴും അങ്ങനെയാണ്', 'ഇങ്ങനെയൊരു മകനെ കുറിച്ച് ഓര്‍ത്ത് ഇനിയും അമ്മയ്ക്ക് അഭിമാനിക്കാന്‍ കഴിയട്ടെ' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
അതേസമയം, ഒരു മൈതാനത്ത് നടക്കുന്ന ഫുട്‌ബോള്‍ കളിക്കിടെ ഒരു കാണ്ടാമൃഗം വന്നുപെട്ടതിന്റെ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുറസ്സായ ഒരു മൈതാനത്ത് കുറച്ചുപേര്‍ ആവേശത്തോടെ ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് തടസ്സപ്പെടുത്താനായി കുട്ടി കാണ്ടാമൃഗം അവിടെ എത്തിയത്. ഗ്രൗണ്ടില്‍ നിന്ന് മാറിത്തരില്ലെന്ന വാശിയിലാണ് കാണ്ടാമൃഗം.
ഇതോടെ രണ്ടുപേര്‍ ചേര്‍ന്ന് അതിനെ അവിടെ നിന്നും തള്ളി നീക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇവരുടെ പരിശ്രമം പരാചയപ്പെടുകയായിരുന്നു. കളിക്കളത്തിലുള്ള പകരക്കാരനെ മാറ്റാനുള്ള കഠിനശ്രമം എന്ന അടിക്കുറിപ്പോടെ ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ സുശാന്ത നന്ദ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Keywords: Woman screams in joy after watching son play for Canada at FIFA World Cup 2022. Viral video, Doha, Qatar, Social Media, FIFA-World-Cup-2022, Television, Football Player, Video, World, Gulf.
തന്റെ മകന്‍ കളിക്കുന്നത് വീട്ടിലിരുന്ന് ടെലിവിഷനിലൂടെ കാണുന്ന ഒരു അമ്മയുടെ സന്തോഷ പ്രകടനത്തിന്റെ വീഡിയോ ആണ് വൈറലായത്. ഫിഫ വേള്‍ഡ് കപ് 2022 മത്സരത്തില്‍ ഇ എസ് പി എന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ.
കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ ആണ് മകനെ ടിവിയില്‍ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്. 'എന്റെ മകന്‍ ലോക കപില്‍ കളിക്കുന്നു. നന്ദി ജീസസ്, ഹല്ലേലൂയ' എന്ന് ആ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കാനഡയും ബെല്‍ജിയവും തമ്മിലുള്ള കളിക്കിടെയാണ് മകനെ കണ്ട സന്തോഷം ഡീ പ്രകടിപ്പിച്ചത്.
സാമിന്റെ അമ്മ ഡീയുടെ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കാണുകയും ചെയ്തു. നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. 'ആ അമ്മയുടെ സന്തോഷം നോക്കൂ, ദൈവം അനുഗ്രഹിക്കട്ടെ', 'അമ്മമാര്‍ എപ്പോഴും അങ്ങനെയാണ്', 'ഇങ്ങനെയൊരു മകനെ കുറിച്ച് ഓര്‍ത്ത് ഇനിയും അമ്മയ്ക്ക് അഭിമാനിക്കാന്‍ കഴിയട്ടെ' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
അതേസമയം, ഒരു മൈതാനത്ത് നടക്കുന്ന ഫുട്‌ബോള്‍ കളിക്കിടെ ഒരു കാണ്ടാമൃഗം വന്നുപെട്ടതിന്റെ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുറസ്സായ ഒരു മൈതാനത്ത് കുറച്ചുപേര്‍ ആവേശത്തോടെ ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് തടസ്സപ്പെടുത്താനായി കുട്ടി കാണ്ടാമൃഗം അവിടെ എത്തിയത്. ഗ്രൗണ്ടില്‍ നിന്ന് മാറിത്തരില്ലെന്ന വാശിയിലാണ് കാണ്ടാമൃഗം.
ഇതോടെ രണ്ടുപേര്‍ ചേര്‍ന്ന് അതിനെ അവിടെ നിന്നും തള്ളി നീക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇവരുടെ പരിശ്രമം പരാചയപ്പെടുകയായിരുന്നു. കളിക്കളത്തിലുള്ള പകരക്കാരനെ മാറ്റാനുള്ള കഠിനശ്രമം എന്ന അടിക്കുറിപ്പോടെ ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ സുശാന്ത നന്ദ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.