കുവൈതില്‍ ജാബിര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി 22കാരി മരിച്ചതായി സുരക്ഷാവൃത്തങ്ങള്‍
Sep 14, 2021, 14:03 IST
കുവൈത് സിറ്റി: (www.kvartha.com 14.09.2021) കടല്‍പാലമായ ശൈഖ് ജാബിര്‍ അല്‍ അഹ് മദ് പാലത്തില്‍നിന്ന് കടലിലേക്ക് ചാടി 22 വയസുകാരിയായ വിദേശ യുവതി മരിച്ചതായി അധികൃതര്‍. ആസ്‌ട്രേലിയന്‍ യുവതി വാഹനം പാലത്തില്‍ നിര്‍ത്തി കടലിലേക്ക് ചാടിയതാണെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. സംഭവം കണ്ട കുവൈത് പൗരനാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പാലത്തില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അഗ്നിശമന ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനക്കയച്ചു.
സ്വദേശിയുടെ പേരിലുള്ള വാടക കാറിലാണ് ഇവര്‍ പാലത്തില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. ബാഗും മറ്റു വസ്തുക്കളും വാഹനത്തില്‍തന്നെ കണ്ടെത്തി.
യുവതി രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടതെന്നും എന്നാല്‍ ഓഫീസിലേക്ക് പോകാതെ ജാബിര്‍ പാലത്തിലേക്ക് വരികയും വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ആത്മഹത്യയെ സംബന്ധിച്ച് ഒരു സൂചനയുമില്ലായിരുന്നുവെന്നും ആരോടും അസാധാരണമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മരണകാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.