Child Birth | മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് യുവതി കുഞ്ഞിന് ജന്മം നല്‍കി
Nov 25, 2022, 21:17 IST
മദീന: (www.kvartha.com) മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് യുവതി കുഞ്ഞിന് ജന്മം നല്‍കി. മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്താണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സഊദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജെനറല്‍ ഡോ അഹ് മദ് ബിന്‍ അലി അല്‍ സഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സഊദി റെഡ് ക്രസന്റ് അതോറിറ്റി (SCRI) അടിയന്തര സഹായം നല്‍കി.
മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വൊളന്റിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ആരോഗ്യ വൊളന്റിയര്‍മാര്‍ നഴ്സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. ആരോഗ്യനില പരിശോധിച്ച ശേഷം മാതാവിനെയും കുഞ്ഞിനെയും ബാബ് ജിബ്രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍ സഹ്റാനി പറഞ്ഞു. ഹെല്‍ത് പ്രാക്ടീഷണര്‍മാര്‍ എന്ന നിലയില്‍ വിദഗ്ധ മെഡികല്‍ പരിശീലനം ലഭിച്ചതിനാലാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
തൈബ എന്നാണ് കുഞ്ഞിന് പിതാവ് പേരു നല്‍കിയത്. അടിയന്തര സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം ലഭിക്കാന്‍ 997 നമ്പരിലേക്ക് വിളിക്കുകയോ ഹെല്‍പ് മി, തവല്‍കന ആപ്ലികേഷനുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Woman gives birth in the courtyard of Prophet’s Mosque, Saudi Arabia, Madeena, Pregnant Woman, Child, Ambulance, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.