SWISS-TOWER 24/07/2023

Obituary | ഉംറയ്ക്കിടെ കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ഉംറ നിർവഹിക്കുന്നതിനിടെ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ പടിഞ്ഞാറെ കണിയാംകണ്ടിയിലെ സുഹൈല (26) ആണ് മരിച്ചത്.

Obituary | ഉംറയ്ക്കിടെ കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

 
ഭർത്താവ് ശറഫുദ്ദീൻ സഖാഫി അമീറായ ഖത്വറിൽ നിന്നുള്ള അറഫാത് ഉംറ ഗ്രൂപ് അംഗമായാണ് സുഹൈല മക്കയിലെത്തിയത്. ഖത്വറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ.

ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: മുഹമ്മദ്‌, ശാസിയ. അബ്ദുർ റഹ്‌മാൻ - കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Aster mims 04/11/2022

Obituary | ഉംറയ്ക്കിടെ കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു


Keywords:  Woman, Kannur, Makkah, Umrah, Prayer, Ka'ba, Kerala, Death, Gulf, Woman from Kannur collapsed and died in Makkah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia