Found Dead | മലയാളി യുവതിയെ യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി
May 25, 2024, 20:16 IST
ADVERTISEMENT
തിരുവനന്തപുരം സ്വദേശിനി ശാനിഫ ബാബു ആണ് മരിച്ചത്
ഫുജൈറ: (KVARTHA) മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ശാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്ത് യുവതി താമസിച്ചിരുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം.
നിർമാണ കംപനി നടത്തുന്ന സനൂജ് ബശീർ കോയയാണ് ഭർത്താവ്. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
