റിയാദ്: (www.kvartha.com 29/01/2015) ജനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി മാറിയതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ സൗദിയിലെ മാതാപിതാക്കള്‍. സൗദിയിലെ ഹാദി അല്‍ ഫത്തീഫ് എന്ന യുവാവിന്റെ ഭാര്യ ഒരാഴ്ച മുമ്പ് പ്രസവിച്ച ആണ്‍കുഞ്ഞാണ് ദിവസങ്ങള്‍ക്കകം പെണ്‍കുഞ്ഞായത്. പ്രസവത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ആശുപത്രിലെത്തിയ ഹാദി ആശുപത്രി അധികൃതര്‍ പറയുന്നത് കേട്ട് ഞെട്ടിപ്പോയി. ഹാദിയുടേത് ആണ്‍കഞ്ഞല്ലെന്നും പെണ്‍കുഞ്ഞാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിത്സയുടേയും പ്രാര്‍ത്ഥനയുടേയും ഫലമായി ലഭിച്ച ആണ്‍കുഞ്ഞിനെ താന്‍ സലീം എന്ന പേരിട്ടിരുന്നുവെന്നും ഹാദി പറയുന്നു. എന്നാല്‍ ചികിത്സയ്‌ക്കെത്തിയ തന്റെ കുഞ്ഞിനെ ആശുപത്രി അധികൃതര്‍ മാറ്റിയതാണെന്ന് ഹാദി ആരോപിക്കുന്നു. ആണ്‍കഞ്ഞിനു പകരം വികലാംഗയായ ഒരു പെണ്‍കുഞ്ഞിനെയാണ് ആശുപത്രി അധികൃതര്‍ ഹാദിക്ക് നല്‍കിയത്.
തങ്ങള്‍ക്ക് ആറ്റുനോറ്റുണ്ടായ മകന് ഒരാഴ്ചത്തെ ആയുസ് മാത്രമാണോ ഉണ്ടായിരുന്നതെന്നാണ്
ഹാദി ചോദിക്കുന്നത്. കുഞ്ഞിനെ മാറ്റി നല്‍കിയ ആശുപത്രി അധികൃര്‍ക്കെതിരെ സൗദി ആരോഗ്യവകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ഹാദി. തങ്ങള്‍ക്ക് മകനെ തിരികെ തരണമെന്നാണ് ഹാദിയുടേയും ഭാര്യയുടേയും ആവശ്യം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കെ. സുരേന്ദ്രന് വാട്ട്‌സ് ആപ്പില്‍ വധഭീഷണി; പോലീസ് കേസെടുത്തു
Keywords: Woman delivers boy… husband given handicapped girl, Saudi Arabia, Hospital, Treatment, Parents, House, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.