Accidental Death | സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 3 വയസുകാരി അടക്കം 2 മരണം

 


റിയാദ്: (www.kvartha.com) സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു വയസുകാരിയായ കുട്ടിയടക്കം രണ്ടു മരണം. മലപ്പുറം ഉള്ളണം നോര്‍ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖിന്റെയും ഫാത്വിമ റുബിയുടെയും മകള്‍ ഫാത്വിമ സൈശ, മലപ്പുറം കൊടക്കാട് ആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത് (32) എന്നിവരാണ് മരിച്ചത്.

Accidental Death | സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 3 വയസുകാരി അടക്കം 2 മരണം

തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ റിയാദില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ അല്‍ ഖാസിറയില്‍ മറിഞ്ഞാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകിട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. മൃതദേഹങ്ങള്‍ അല്‍ ഖസ്‌റ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിക്കാനും സഹായത്തിനുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഹമീദ് പെരുവള്ളൂര്‍, ത്വാഇഫ് കെഎംസിസി, ജലീല്‍ റുവൈദ എന്നിവര്‍ രംഗത്തുണ്ട്.

Keywords:  Woman, Child Dead in Riyadh Road Accident, Riyadh, News, Dead Body, Hospital, Malayalee, Accident, Malappuram Native, Mortuary, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia