Oil | ഗൾഫ് രാജ്യങ്ങളിൽ ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത് എന്തുകൊണ്ട്? അറിയാം 

 
Gulf Oil Deposits, Geological Phenomena, Arabian Peninsula
Gulf Oil Deposits, Geological Phenomena, Arabian Peninsula

Representational Image Generated by Meta AI

● ടെത്തിസ് സമുദ്രത്തിനടിയിലായിരുന്നു ഇന്നത്തെ ഗൾഫ് രാജ്യങ്ങൾ.
● സാഗ്രോസ് പർവ്വതനിരകൾ രൂപം കൊണ്ടത് ടെത്തിസ് സമുദ്രം അടയാൻ കാരണമായി.
● സാഗ്രോസ് പർവ്വതനിരകളുടെ രൂപീകരണം മഴ നിഴൽ പ്രതിഭാസത്തിന് കാരണമായി.

ഹന്നാ എൽദോ 


(KVARTHA) ധാരാളം മലയാളികൾ ജോലിക്കും മറ്റുമായി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്. ഗൾഫ് എന്ന് പറഞ്ഞാൽ അതുകൊണ്ട് തന്നെ മലയാളിക്ക് സുപരിചിതവുമാണ്. ഗൾഫിനെപ്പറ്റി പൊതുവായി മലയാളികൾ വിലയിരുത്തുന്നത് എണ്ണ നിക്ഷേപങ്ങളുടെ നാട് എന്ന രീതിയിലാണ്. എങ്ങനെയാണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ ഗൾഫിൽ കാണപ്പെടുന്നത്. അതിനെക്കുറിച്ച് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളാണ് ഇവിടെ വിവരിക്കുന്നത്. ഗൾഫിൽ എന്തുകൊണ്ടാണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത് എന്നത് മനസ്സിലാകണമെങ്കിൽ ഗൾഫ് രാജ്യങ്ങൾ കടന്നു പോയ പ്ലേറ്റെടെക്ടോണിക് പ്രക്രിയകളെ കുറിച്ച് മനസിലാക്കണം. 

225 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂഖണ്ഡങ്ങൾ എല്ലാം ഒത്തു ചേർന്ന് മഹാഭൂഖണ്ഡമായ 'പാഞ്ചിയാ' രൂപീകൃതമായി. ഇതിന്റെ വടക്കു ഭാഗത്തെ ലോറേഷ്യ എന്നും തെക്കു ഭാഗത്തെ ഗോണ്ട്വാന എന്നും വിളിച്ചു. അക്കാലത്തു ഉണ്ടായിരുന്ന സമുദ്രത്തിന്റെ പേരായിരുന്നു ടെത്തിസ്. ഈ സമയം ഇന്ത്യയും സൗദി അറേബ്യ ഉൾപ്പെടുന്ന ആഫ്രിക്കൻ പ്ലേറ്റും ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ സൗദി അറേബ്യ ഉള്ള ഭാഗം അക്കാലത്തു ടെത്തിസ് സമുദ്രത്തിനു അടിയിലായിരുന്നു. ധാരാളം സമുദ്ര ജീവികൾ അവിടെ പാർത്തിരുന്നു. ധാരാളം നദികൾ പോഷകങ്ങൾ വഹിച്ചുകൊണ്ട് അവിടേക്കു വന്നിരുന്നു. അവിടം അപ്പോൾ മരുഭൂമി അല്ലായിരുന്നു. 

സമുദ്ര ജീവികൾ ചത്തു മണ്ണടിഞ്ഞു. ചത്ത് മണ്ണടിഞ്ഞ ജീവജാലങ്ങൾ ദശലക്ഷകണക്കിന് വർഷങ്ങൾക്കു ശേഷം എണ്ണ നിക്ഷേപങ്ങൾ ആയി മാറ്റപ്പെട്ടു. ഏകദേശം 200 ദശലക്ഷം വർഷമായപ്പോഴേക്കും മഹാഭൂഖണ്ഡമായ പാഞ്ചിയ തകരാൻ തുടങ്ങി. ഇന്ത്യയും, സൗദി അറേബ്യ ഉൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡവും വടക്കോട്ടു നീങ്ങാൻ തുടങ്ങി. ഏകദേശം 30 ദശലക്ഷം വർഷക്കാലം സൗദി അറേബ്യ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. 30 ദശലക്ഷം വർഷങ്ങൾക്കു ശേഷം അറേബ്യൻ പ്ലേറ്റ്, ആഫ്രിക്കൻ പ്ലേറ്റിൽ നിന്ന് വേർപെടാൻ ആരംഭിച്ചു. 

തത്ഫലമായി ചെങ്കടലും, ഏദൻ ഉൾക്കടലും സൃഷ്ടിക്കപ്പെട്ടു. വടക്കോട്ടു നീങ്ങിയ അറേബ്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുവാൻ തുടങ്ങി. തത്ഫലമായി സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടു. സർഗോസ് പർവ്വതനിരകൾ തെക്കുപടിഞ്ഞാറൻ ഇറാനിലാണ് കാണപ്പെടുന്നത്. സർഗോസ് പർവ്വതനിരകൾ ഉണ്ടായതിന്റെ ഫലമായി ടെത്തിസ് സമുദ്രം അടക്കപ്പെട്ടു, ധാരാളം എണ്ണക്കുരുക്കുകൾ (oil traps) രൂപീകൃതമായി. ഈ എണ്ണക്കുരുക്കുകളിലാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത്. പിന്നീട് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടു. ഇത് നിരവധി ഘടകങ്ങൾ മൂലമാണ് സംഭവിച്ചത്. 

അതിൽ ആദ്യത്തേത് സർഗോസ് പർവ്വതനിരകളുടെ ഉത്ഭവമാണ്. സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടപ്പോൾ ഉണ്ടായ മഴ നിഴൽ പ്രതിഭാസം (rain shadow effect) മൂലമാണ് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടത്. മെഡിറ്ററേനിയൻ കടലിൽ നിന്നും പേർഷ്യൻ  ഉൾക്കടലിൽ നിന്നും ഉയരുന്ന നീരാവി സർഗോസ് പർവ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തു അതായത് ഇറാനും ഇറാഖും പടിഞ്ഞാറൻ പ്രേദേശങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. തുടർന്ന് ഈർപ്പം നഷ്ടപ്പെടുന്ന മേഘങ്ങൾ സർഗോസ് പർവ്വതനിരകളുടെ പടിഞ്ഞാറു ഭാഗത്തു എത്തുമ്പോൾ അതായത് ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ മഴ പെയ്യിക്കാൻ ശേഷി ഇല്ലാതായി മാറുന്നു. ഈ പ്രതിഭാസത്തെ മഴ നിഴൽ പ്രതിഭാസം എന്ന് വിളിക്കുന്നു. 

രണ്ടാമത്തേത് ആണ് സഹാറ മരുഭൂമിയുടെ സാന്നിധ്യം. ഗൾഫ് രാജ്യങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന സഹാറ മരുഭൂമിയിൽ നിന്നും വരുന്ന ഉഷ്ണക്കാറ്റ് ഗൾഫ്  രാജ്യങ്ങളിൽ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുന്നു. മൂന്നാമത്തെ കാരണം ഗൾഫ് രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ ഉയർന്ന മർദ്ദ മേഖല ആണ് എന്നുള്ളതാണ്. ഇതുമൂലം ഗൾഫ് രാജ്യങ്ങളിൽ  കുറഞ്ഞ മഴ അനുഭവപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും കാലാവസ്ഥാ പ്രതിഭാസങ്ങളുമാണ് ഗൾഫ് രാജ്യങ്ങളെ എണ്ണ സമ്പന്നമായ മരുഭൂമിയാക്കി മാറ്റിയത് എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കോടിക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിലൂടെ രൂപപ്പെട്ട ഈ അത്ഭുത പ്രതിഭാസം, ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


The Gulf countries' vast oil deposits are a result of geological processes, ancient seas, and climate phenomena, which created the region's oil-rich deserts.

#GulfCountries #OilDeposits #GeologicalProcesses #Science #RainShadowEffect #ArabianPeninsula

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia