SWISS-TOWER 24/07/2023

ആരാണാ തൂവെളള വസ്ത്രധാരി?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോകത്തിന്റെ മുഖമാണിപ്പോള്‍ ഫേസ്ബുക്ക്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ ഫേസ്ബുക്കിലെത്തുന്നു. കാലദേശവ്യത്യാസമോ അധികാരികളുടെ തമസ്­കരിക്കലോ ഇല്ലാതെ എന്തും ഷെയര്‍ ചെയുന്ന പ്ലാറ്റ്‌­ഫോം. വിശ്വാസികളും അവിശ്വാസികളും ഒരുപോലെ വിളയാടുന്ന ഫേസ്ബുക്കില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്നത് കഴിഞ്ഞ വെളളിയാഴ്ച മദീനയിലെ മസ്ജിദ്ന്നബവി പളളിയില്‍ കണ്ട തൂവെളള രൂപമാണ്. ഫേസ്ബുക്കില്‍ മാത്രമല്ല, യൂട്യൂബിലെ തരംഗവും ഈ തൂവെളളരൂപം തന്നെ.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും യുക്തിക്കപ്പുറത്താണ് ഫേസ്ബുക്കിലും യൂട്യൂബിലും ഇത് തീപോലെ പടരുന്നത്. സംഭവം ഇതാണ്. വെളളിയാഴ്ച ജുമുഅ നമസ്­കാരത്തിനിടെ പളളിയിലെ ക്യാമറയിലാണ് തൂവെളളരൂപം പതി­ഞ്ഞത്. രൂപത്തിന്റെ മുഖം പ്രകാശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നമസ്­കാരത്തിനിടെ മാലാഖമാര്‍ പ്രത്യക്ഷപ്പെടുമെന്നും അത്തരമൊരു മാലാഖയാണ് ക്യാമറയില്‍ പതിഞ്ഞതെന്നുമാണ് ചിലര്‍വാദിക്കുന്നത്. ഇതേസമയം, മാലാഖമാരെ ക്യാമറകണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനാവില്ലെന്നും ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും മറ്റൊരുകൂട്ടരും വാദിക്കുന്നു. എന്തായാലും രൂപത്തിന്റെ സമീപമുണ്ടായവര്‍ക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. അവരൊന്നും കണ്ടതായി പറയുന്നില്ല. ഇതോടെയാണ് സംഭവം ഗൗരവമായത്.
ആരാണാ തൂവെളള വസ്ത്രധാരി?
എന്തായാലും സംഭവം കാട്ടുതീപോലെയാണ് വെബ് ലോകത്ത് പടരുന്നത്. ഫേസ്ബുക്കിലെ ചിത്രത്തിനും ഷെയര്‍ ചെയ്യുന്ന യൂട്യൂബ് വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിക്കുന്നത്. ഓരോമണിക്കൂറും ഇത് കുത്തനെ കൂടുന്നു. വീഡിയോ ഒരുദിവസത്തിനിടെ പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേസമയം, വെബ് ലോകത്ത് പടരുന്ന വീഡിയോയില്‍ വസ്തുതയൊന്നുമില്ലെന്ന് സൗദി ഹറം പബ്ലിക് റിലേഷന്‍സ് മേധാവി ശൈഖ് അബ്ദുല്‍ വാഹിദ് ഖത്താബ് വ്യക്തമാക്കി. എന്തായാലും ലോകമൊട്ടുക്ക് ഇപ്പോള്‍ ചോദിക്കുന്നു, ആരാണാ തൂവെളള വസ്ത്രധാരി.



Keywords: Who is the white dresser, Facebook, YouTube, Mosque, Camera, Masjid, Masjid Nabavi, World, Muslim, Prayer, Share, Malayalam News, Kerala Vartha, Gulf
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia