ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയില്‍ വാഹനത്തിന് തീപിടിച്ച് പ്രമുഖ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

 


ദുബൈ: (www.kvartha.com 29.11.2019) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയില്‍ വാഹനത്തിന് തീപിടിച്ച് പ്രമുഖ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയും ദുബൈ അല്‍ മുസല്ല മെഡിക്കല്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നര്‍ (60) ആണ് മരിച്ചത്.

സാന്‍ജോ വില്ലയില്‍ ഹിലാരി സെബാസ്റ്റിയന്‍ സ്‌കിന്നറുടെയും ഐറിന്‍ സ്‌കിന്നറുടെയും മകനാണ്. ജുമേറ വില്ലേജിലെ താമസക്കാരനാണ് ഡോക്ടര്‍. ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്ന് തീ പടര്‍ന്നാണ് മരണം സംഭവിച്ചത്.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയില്‍ വാഹനത്തിന് തീപിടിച്ച് പ്രമുഖ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഭാര്യ: സിസി മാര്‍ഷല്‍. ബഹ്‌റൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റബേക്ക ഐറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ഡോ. ബേസില്‍ റോഡ്ജേഴ്‌സ് (യു.കെ), ഡോ. ഷെറിന്‍ (തിരുവനന്തപുരം), ഡോ. ഷീബ (യു.എസ്).

ദുബൈ പൊലീസ് ഫോറന്‍സിക് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യു എ ഇയില്‍ തന്നെ സംസ്‌കരിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Well-known Indian doctor killed in Dubai road accident, Dubai, News, Gulf, Doctor, Obituary, Behrin, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia