Virat Kohli's Fan | തടയാനെത്തിയ സുരക്ഷാ ഗാര്‍ഡുകളെ ശ്രദ്ധിക്കാതെ സെല്‍ഫിക്ക് പോസ് ചെയ്തു; അടുത്തേക്ക് ഓടിയെത്തിയ പാക് ആരാധകന്റെ ആഗ്രഹം സഫലീകരിച്ച് വിരാട് കോലി, വീഡിയോ
Aug 26, 2022, 13:22 IST
ADVERTISEMENT
ദുബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് നായകന് വിരാട് കോലിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ച് പാകിസ്താനില്‍ നിന്ന് ദുബൈയിലെത്തിയ ആരാധകനെ നിരാശനാക്കാതെ ചേര്‍ത്ത് നിര്‍ത്തി സൂപര്‍ താരം. ദുബൈയിലെ ഐസിസി അകാഡമി മൈതാനത്തിലാണ് സംഭവം.
ലാഹോറില്‍ നിന്നുള്ള ഒരു ആരാധകനാണ് കോലിയെ കാണാനും സെല്‍ഫിയെടുക്കാനും എത്തിയത്. മുഹമ്മദ് ജിബ്രാന് എന്ന ആ ആരാധകനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് അയാളുടെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് കോലി.
ഇന്‍ഡ്യന്‍ ടീം 2022ലെ ഏഷ്യാ കപിന് മുന്നോടിയായി പരിശീലനം നടത്തിയിരുന്നു. ട്രെയിനിങ് സെഷനുശേഷം താരങ്ങള്‍ ടീം ബസിലേക്ക് മടങ്ങുമ്പോള്‍ മുഹമ്മദ് ജിബ്രാന് കോലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ ഈ സമയം, മൈതാനത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ തടഞ്ഞു.
ഇതിനിടെ, സാര്‍ ഞാന്‍ പാകിസ്താനില്‍ നിന്നുമാണെന്നും നിങ്ങളുടെ കടുത്ത ആരാധകനാണെന്നും ഒരു സെല്‍ഫി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദുബൈ വരെ വന്നതെന്ന് ആ ആരാധകന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇതു കേട്ട കോലി തന്റെ ആരാധകനെ നിരാശപ്പെടുത്തിയില്ല.
സുരക്ഷാ ഗാര്‍ഡുകളെ ശ്രദ്ധിക്കാതെ കോലി മുന്നോട്ട് നീങ്ങി മുഹമ്മദ് ജിബ്രാനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു. ഒരു മികച്ച ക്രികറ്റ് കളിക്കാരന് എന്നതിലുപരി അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണെന്ന് ആഗ്രഹം സഫലമായ മുഹമ്മദ് പറഞ്ഞു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുള്ള താരമാണ് വിരാട് കോലി.
Keywords: News,World,international,Gulf,Dubai,Sports,Video,Social-Media,Cricket,Virat Kohli,Top-Headlines, Watch: Virat Kohli Obliges Fan From Pakistan With Selfie
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

