SWISS-TOWER 24/07/2023

Prophet’s Sandals | സഊദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയും; വീഡിയോ

 


ADVERTISEMENT



റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകര്‍പ് പ്രദര്‍ശിപ്പിച്ചു. ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ചര്‍ (ഇത്ര) ആണ് 'പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളില്‍ കുടിയേറ്റം' എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ചെരുപ്പിന്റെ മാതൃക ഉള്‍പെടുത്തിയത്.
Aster mims 04/11/2022

ജൂലൈ 31നാണ് കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ചര്‍ (ഇത്ര), ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ച് പ്രദര്‍ശനം തുടങ്ങിയത്. എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മിച്ച ഈ മാതൃക, പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ഥ ചെരുപ്പുകള്‍ക്ക് സമാനമാണെന്നാണ് റിപോര്‍ട്. 

Prophet’s Sandals | സഊദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയും; വീഡിയോ


പ്രദര്‍ശനം ഒമ്പത് മാസം നീണ്ടുനില്‍ക്കും. ശേഷം റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്കും നീളും. ഇസ്ലാമിക നാഗരികത വിളിച്ചോതുന്ന തുണിത്തരങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍ ഉള്‍പെടെ പുരാവസ്തുക്കളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ട്. പുരാവസ്തുക്കളുടെ ഒരു ശേഖരം പ്രദര്‍ശനത്തില്‍ ഉല്‍പെടുത്തിയിട്ടുണ്ട്. ഏകദേശം 70 ഗവേഷകര്‍ കലാകാരന്മാരുടെ സഹായത്തോടെയാണ് പ്രദര്‍ശനം നടത്തുന്നത്.

Keywords:  News,World,international,Gulf,Riyadh,Saudi Arabia,Top-Headlines, Watch video: Replica of Prophet’s sandals showcased at Saudi exhibit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia