Emirati Women’s Day | ഓഫീസിലെ 85 ശതമാനം പേരും സ്ത്രീകളാണ്; ജീവനക്കാരെ പ്രശംസിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്

 



ദുബൈ: (www.kvartha.com) തന്റെ ഓഫീസിലെ സ്ത്രീ ജീവനക്കാരെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അടുത്ത ദിവസം വനിതാദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വനിതകളുടെ സംഭാവനകളെ പുകഴ്ത്തിയും സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടും ദുബൈ ഭരണാധികാരി രംഗത്തെത്തിയത്. 

തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം വനിതകളെ പുകഴ്ത്തിയത്. മികച്ച ഭാവിയുള്ള രാജ്യത്തിന്റെ ആത്മാവ് സ്ത്രീകളാണെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുംവേണ്ടി അര്‍പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു. 

Emirati Women’s Day | ഓഫീസിലെ 85 ശതമാനം പേരും സ്ത്രീകളാണ്; ജീവനക്കാരെ പ്രശംസിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്


എന്റെ ഓഫിസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് എത്ര പേര്‍ക്കറിയാം. യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകളാണ്. അവരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.

2015 മുതലാണ് ആഗസ്റ്റ് 28 ഇമാറാത്തി വനിതാ ദിനമായി ആചരിച്ച് തുടങ്ങിയത്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്.



Keywords:  News,World,international,Dubai,UAE,Gulf,Top-Headlines,Women,Labours, Watch: Sheikh Mohammed shares tributes for Emirati Women’s Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia