Ronaldo | മൈതാനത്ത് സഊദി അറേബ്യയുടെ പരമ്പരാഗത നൃത്തവുമായി റൊണാൾഡോ; വീഡിയോ വൈറൽ

 


ADVERTISEMENT

റിയാദ്: (www.kvartha.com) കളിക്കളത്തിലെ മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യം നിമിഷം നേരം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സഊദി പ്രൊ ലീഗിൽ അൽ ഷബാബ് എഫ് സിക്ക് എതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി അറേബ്യയുടെ പരമ്പരാഗത നൃത്തച്ചുവടുകൾ കൊണ്ട് ഫുട്‍ബോൾ പ്രേമികളുടെ മനം കവർന്നത്.

Ronaldo | മൈതാനത്ത് സഊദി അറേബ്യയുടെ പരമ്പരാഗത നൃത്തവുമായി റൊണാൾഡോ; വീഡിയോ വൈറൽ

സഊദി അറേബ്യയിലെ ഗോത്ര വർഗക്കാരുടെ പാരമ്പര്യ നൃത്തമായ 'അൽ അർദ'യുടെ ചുവടുകളുമായിട്ടായിരുന്നു റൊണാൾഡോയുടെ ആഘോഷം. 2015 ൽ ഈ നൃത്തം യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്, കൂടാതെ ദേശീയ അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും ഇത് അവതരിപ്പിക്കപ്പെടുന്നു.
Aster_MIMS


രണ്ട് വരികളിലായി വാളുയര്‍ത്തിപ്പിടിച്ച് നിന്ന് പുരുഷന്മാര്‍ ചുവടുവെക്കുന്നതാണ് അല്‍ അര്‍ദ ‍നൃത്തം. മത്സരത്തിൽ അൽ ഷബാബ് എഫ് സിയെ 4 - 0 ന് തകർത്ത് അൽ നസർ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തി. റൊണാൾഡോ രണ്ട് ഗോളുകളാണ് നേടിയത്.

Kywords: News, World, Riyad, Ronaldo, Saudi dance, Video, Saudi Arabia, Football,  Watch: Ronaldo does traditional Saudi dance on field; crowd goes wild.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia