Rain | സഊദി അറേബ്യയിൽ കനത്ത മഴ; കാറുകൾ ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്ത്! റിയാദ് മേഖലയിൽ തിങ്കളാഴ്ച വരെ മഴയ്ക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

 


റിയാദ്: (KVARTHA) സഊദി അറേബ്യയിൽ വിവിധയിടങ്ങളിൽ കനത്ത മഴ. റോഡുകളിൽ വെള്ളം കയറുകയും കാറുകൾ ഒലിച്ചു പോകുകയും ചെയ്തതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റിയാദ് മേഖലയിൽ തിങ്കളാഴ്ച വരെ കാറ്റും ആലിപ്പഴ വർഷവും മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മോശം കാലാവസ്ഥയും തുടരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
  
Rain | സഊദി അറേബ്യയിൽ കനത്ത മഴ; കാറുകൾ ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്ത്! റിയാദ് മേഖലയിൽ തിങ്കളാഴ്ച വരെ മഴയ്ക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

മുൻകരുതൽ നടപടിയെന്ന നിലയിൽ, അസീർ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ചയിലെ ക്ലാസുകൾ നിർത്തിവച്ചു. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി, നജ്‌റാൻ യൂണിവേഴ്‌സിറ്റി അടക്കം രാജ്യത്തുടനീളമുള്ള വിവിധ സർവകലാശാലകളും സാങ്കേതിക പരിശീലന കേന്ദ്രങ്ങളും ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കിഴക്കൻ മേഖലകളുടെ ഭാഗങ്ങളിലും വടക്കൻ അതിർത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും നേരിയ തോതിൽ ഇടത്തരം മഴ പെയ്യുമെന്നും ഇത് ഉയർന്ന പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നു. കൂടാതെ, ചെങ്കടൽ, അറേബ്യൻ ഗൾഫ് സമുദ്രങ്ങൾ പ്രക്ഷുബ്ധമാകുമെന്നും കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകുമെന്നും ഇടിമിന്നലുള്ള സമയത്ത് തിരമാലകളുടെ ഉയരം രണ്ട് മീറ്ററിൽ കൂടുതലാകുമെന്നും കാലാവസ്ഥാ കേന്ദ്രം അഭിപ്രായപ്പെട്ടു.


Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, Watch: Heavy rains sweep cars away in Saudi Arabia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia