Burj Khalifa | ദുബൈയിലൂടെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തി ഇന്‍ഡ്യ; 74-ാമത് റിപബ്ലിക് ദിനത്തില്‍ ഇന്‍ഡ്യന്‍ പതാകയുടെ വര്‍ണങ്ങളാല്‍ തിളങ്ങി ബുര്‍ജ് ഖലീഫ
Jan 27, 2023, 13:35 IST
ദുബൈ: (www.kvartha.com) ദുബൈയിലൂടെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തി ഇന്‍ഡ്യ. ഇന്‍ഡ്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ഇന്‍ഡ്യന്‍ പതാകയുടെ വര്‍ണങ്ങളാല്‍ തിളങ്ങി.
കഴിഞ്ഞ ഓഗസ്റ്റിലും രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് കെട്ടിടം ഇന്‍ഡ്യന്‍ പതാകയാല്‍ പ്രകാശപൂരിതമായിരുന്നു.
ഈ വര്‍ഷത്തെ റിപബ്ലിക് ദിനം എമിറേറ്റില്‍ ഉടനീളം വര്‍ണാഭമായ ആഘോഷങ്ങളോടെയാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും, ദുബൈയിലെ കോണ്‍സുലേറ്റ് ജെനറല്‍ ഓഫ് ഇന്‍ഡ്യയുടെ ഓഫീസില്‍ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.
കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ത്രിവര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ബുര്‍ജ് ഖലീഫയുട വീഡിയോ പങ്കിട്ടിരുന്നു. പശ്ചാത്തലത്തില്‍ ദേശീയ ഗാനവുമുണ്ട്. ഇന്‍ഡ്യയുടെ റിപബ്ലിക് ദിനാഘോഷത്തില്‍ ബുര്‍ജ് ഖലീഫ പ്രകാശിക്കുന്നു. ഇന്‍ഡ്യക്കാര്‍ക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്നും വീഡിയോക്ക് താഴെ കുറിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലും രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് കെട്ടിടം ഇന്‍ഡ്യന്‍ പതാകയാല്‍ പ്രകാശപൂരിതമായിരുന്നു.
ഈ വര്‍ഷത്തെ റിപബ്ലിക് ദിനം എമിറേറ്റില്‍ ഉടനീളം വര്‍ണാഭമായ ആഘോഷങ്ങളോടെയാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും, ദുബൈയിലെ കോണ്‍സുലേറ്റ് ജെനറല്‍ ഓഫ് ഇന്‍ഡ്യയുടെ ഓഫീസില്‍ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.
Keywords: Watch: Dubai's Burj Khalifa lights up with the Indian flag on nation's 74th Republic Day, Dubai, Video, Republic Day, Celebration, Flag, Gulf, World.نضيء الليلة #برج_خليفة احتفالاً بجمهورية الهند، متمنين لهم الرخاء والتقدّم والازدهار.#BurjKhalifa
— Burj Khalifa (@BurjKhalifa) January 26, 2023
lights up in celebration of India’s Republic Day. Wishing its people prosperity and peace pic.twitter.com/4RO5bJf739
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.