Ronaldo | മെസിയാണ് മികച്ചതെന്ന് റൊണാള്‍ഡോയ്ക്ക് മുമ്പില്‍ യുവ ഫുട്‌ബോള്‍ പ്രേമി; താരത്തിന്റെ പ്രതികരണം ഇങ്ങനെ; വീഡിയോ വൈറല്‍

 


റിയാദ്: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലുള്ള താരതമ്യങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലുള്ള ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, മെസി അര്‍ജന്റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും റൊണാള്‍ഡോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സ്ഥാനം നഷ്ടപ്പെടുകയും സൗദി അറേബ്യയുടെ അല്‍-നാസറില്‍ ചേരുകയും ചെയ്തു.
             
Ronaldo | മെസിയാണ് മികച്ചതെന്ന് റൊണാള്‍ഡോയ്ക്ക് മുമ്പില്‍ യുവ ഫുട്‌ബോള്‍ പ്രേമി; താരത്തിന്റെ പ്രതികരണം ഇങ്ങനെ; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം റൊണാള്‍ഡോയെ സൗദി അറേബ്യയിലെ എതിര്‍ ക്ലബ് ആരാധകന്‍ മെസി മുദ്രാവാക്യം വിളിച്ച് നേരിട്ടു. അല്‍ വതനെതിരെ റൊണാള്‍ഡോയുടെ ടീം വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. റൊണാള്‍ഡോ ടണലിലൂടെ നടക്കുമ്പോള്‍ ഒരു യുവ ആരാധകന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് മെസിയാണ് മികച്ചതെന്ന് വിളിച്ചുപറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, ആരാധകനെ അവഗണിച്ച് റൊണാള്‍ഡോ മുന്നോട്ട് പോകുന്നത് കാണാം.

തിങ്കളാഴ്ച പാരീസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 2022 ലെ മികച്ച ഫിഫ പുരുഷ കളിക്കാരനുള്ള പുരസ്‌കാരം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി നേടിയിരുന്നു. 2016ല്‍ തുടങ്ങിയ ഈ ബഹുമതി മെസിക്ക് ഇത് രണ്ടാം തവണയാണ് ലഭിക്കുന്നത്. 35 കാരനായ മെസി, കൈലിയന്‍ എംബാപ്പെയെയും കരിം ബെന്‍സെമയെയും പിന്തള്ളിയാണ് അവാര്‍ഡ് നേടിയത്.

Keywords:  Latest-News, World, Top-Headlines, Video, Sports, Cristiano Ronaldo, Football Player, Football, Saudi Arabia, Gulf, Social-Media, Viral, Lionel Messi, Watch: Cristiano Ronaldo Fumes After Young Fan Shouts 'Lionel Messi Is Way Better'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia