Comet | 50,000 വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന വാല്‍നക്ഷത്രം അബൂദബിയുടെ ആകാശത്ത് തെളിഞ്ഞു; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീഡിയോ
Jan 15, 2023, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) 50,000 വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന വാല്‍നക്ഷത്രം അബൂദബിയുടെ ആകാശത്ത് തെളിഞ്ഞു. 50,000 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കൊമറ്റ് 2022 ഇ3 ഭൂമിയില്‍ ദൃശ്യമാകുന്നത്. ശനിയാഴ്ച പുലര്‍ചെയാണ് വാല്‍നക്ഷത്രം ദൃശ്യമായതെന്ന് ഇന്റര്‍നാഷണല്‍ ആസ്ട്രോണമി സെന്റര്‍ അറിയിച്ചു.
6.5 മാഗ്നിറ്റിയൂടില്‍ കാണപ്പെട്ട കൊമറ്റ് 2022 ഇ3 സൂര്യനില്‍ നിന്ന് 307 ഡിഗ്രി എതിര് ദിശയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച കാണാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലും കാണാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ശനിയാഴ്ച കാണപ്പെട്ട വാല്‍നക്ഷത്രത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വാല്‍നക്ഷത്രത്തിന്റെ പ്രകാശം കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും, നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവര്‍ക്ക് ബൈനോകുലര്‍, ടെലിസ്കോപ് എന്നിവയുടെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
Keywords: News,World,international,Gulf,Saudi Arabia,UAE,Riyadh,Top-Headlines,Social-Media,Video,Latest-News, Watch: Comet seen only once in 50,000 years spotted today in Abu Dhabi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

