Portugal Coach | ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയത് പിഴച്ചോ? പ്രതികരിച്ച് പോര്‍ച്ചുഗല്‍ കോച്ച്

 


ദോഹ: (www.kvartha.com) വമ്പന്‍ പ്രതീക്ഷകളുമായെത്തിയ പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ക്കുന്ന തോല്‍വിയാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയോട് നേരിടേണ്ടി വന്നത്. അല്‍ തുമാമാ സ്റ്റേഡിയത്തില്‍ നിന്ന് കണ്ണീരോടെ മടങ്ങിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ പ്രേമികളുടെ നൊമ്പരമായി. അതേസമയം, പോര്‍ച്ചുഗലിന്റെ തോല്‍വിയില്‍ ആരാധകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടി വരുന്നത് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസാണ്. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ചിന്റെ തീരുമാനമാണ് വിമര്‍ശന വിധേയമാകുന്നത്. അമ്പത്തിയൊന്നാം മിനിറ്റില്‍ മാത്രമാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയത്.
          
Portugal Coach | ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയത് പിഴച്ചോ? പ്രതികരിച്ച് പോര്‍ച്ചുഗല്‍ കോച്ച്

ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ 1-0ന് തോല്‍പ്പിച്ച് ലോകകപ്പിന്റെ അവസാന നാലിലേക്ക് യോഗ്യത നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായാണ് മൊറോക്കോ ചരിത്രം കുറിച്ചത്. അമ്പത് മിനിറ്റിന് ശേഷം റൊണാള്‍ഡോ കളത്തിലിറങ്ങിയെങ്കിലും ഒരു മാറ്റവും വരുത്താന്‍ കഴിയാതെ ഈ 37 കാരന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ന്നപ്പോള്‍ കണ്ണീരോടെ മൈതാനം വിട്ടു.42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കന്‍ വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിയ വിജയഗോള്‍ നേടിയത്.

അതേസമയം മൊറോക്കോയോട് തോറ്റതിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്ക് ഖേദമില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പ്രതികരിച്ചു. 'ഞങ്ങളുടെ കളിക്കാര്‍ വിഷമത്തിലാണ്', സാന്റോസിനെ ഉദ്ധരിച്ച് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണ്, ആവശ്യമായ സമയത്താണ് റൊണാള്‍ഡോ ഇറങ്ങിയത്. പക്ഷേ അതില്‍ പശ്ചാത്തപിക്കുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി ക്രൊയേഷ്യയെയും ബെല്‍ജിയത്തെയും സ്പെയിനെയും ഇപ്പോള്‍ പോര്‍ച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് മൊറോക്കോ സെമിയിലെത്തിയത്.

Keywords:  Latest-News, FIFA-World-Cup-2022, World Cup, World, Top-Headlines, Sports, Cristiano Ronaldo, Gulf, Qatar, Football Player, Football, Was Dropping Cristiano Ronaldo A Mistake? Portugal Coach Delves On Decision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia