Viral Video | പാകിസ്താനെതിരായ ഇന്‍ഡ്യയുടെ വിജയത്തിന് ശേഷം ടിവി സ്‌ക്രീനില്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുംബിച്ച് അഫ്ഗാനിസ്താന്‍ ക്രികറ്റ് ആരാധകന്‍; വീഡിയോ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ഏഷ്യാ കപില്‍ ചിരവൈരികളായ പാകിസ്താനെതിരെ അഞ്ച് വികറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്‍ഡ്യ നേടിയത്. ഹാര്‍ദിക് പാണ്ഡ്യ സിക്സറടിച്ച് വിജയം സ്വന്തമാക്കിയതിന് പിന്നാലെ സ്റ്റേഡിയത്തിലും രാജ്യമൊട്ടാകെയും ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്‍ഡ്യക്കാര്‍ മാത്രമല്ല, അഫ്ഗാനിസ്താനിലെ ആരാധകരും സന്തോഷിച്ചു. അഫ്ഗാന്‍ ആരാധകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ടെലിവിഷന്‍ സ്‌ക്രീനില്‍ ചുംബിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
                   
Viral Video | പാകിസ്താനെതിരായ ഇന്‍ഡ്യയുടെ വിജയത്തിന് ശേഷം ടിവി സ്‌ക്രീനില്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുംബിച്ച് അഫ്ഗാനിസ്താന്‍ ക്രികറ്റ് ആരാധകന്‍; വീഡിയോ വൈറല്‍

മത്സരം അവസാനിച്ചയുടന്‍, ആവേശഭരിതനായ ഒരു ആരാധകന്‍ ടിവി സ്‌ക്രീനടുത്തേക്ക് ഓടുന്നതും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുംബിക്കുന്നതും കാണാം. സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകയായ യൂസഫ്സായി അനായതാണ് വീഡിയോ ഷെയര്‍ ചെയ്തത്. 'ഇന്‍ഡ്യക്കാരും അഫ്ഗാനികളുമായ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങള്‍ അഫ്ഗാനിസ്താന്‍ ജനത ഈ വിജയം സുഹൃത്ത് രാജ്യമായ ഇന്‍ഡ്യയുടെ ജങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നു', വീഡിയോ പങ്കിട്ട് അവര്‍ ട്വീറ്റില്‍ കുറിച്ചു.

കെ എല്‍ രാഹുലിനൊപ്പം രോഹിത് ശര്‍മയും നേരത്തെ തന്നെ പുറത്തായതോടെ ക്രികറ്റ് മത്സരം തുടക്കത്തിലേ മന്ദഗതിയിലാണെന്ന് തോന്നിയെങ്കിലും രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്‍ഡ്യയെ വിജയത്തിലേക്ക് നയിച്ചു. ജഡേജ 35 റണ്‍സെടുത്തപ്പോള്‍ പാണ്ഡ്യ 17 പന്തില്‍ പുറത്താവാതെ 33 റണ്‍സ് നേടി.

Keywords:  Latest-News, World, Top-Headlines, Sports, Viral, Video, Pakistan, India-Vs-Pakistan, Cricket, Asia-Cup, Hardik Pandya, Viral Video: Afghanistan Cricket Fan Kisses Hardik Pandya on TV Screen After India's Victory Over Pakistan.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia