SWISS-TOWER 24/07/2023

Rules | ദുബൈ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഈ നിയമങ്ങൾ ലംഘിക്കരുത്! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

​​​​​​​

 
Dubai Metro passengers inside a metro train.
Dubai Metro passengers inside a metro train.

Photo Credit: X/ HH Sheikh Mohammed

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദുബൈ മെട്രോയിൽ ഭക്ഷണം കഴിച്ചാൽ 100 ദിർഹം പിഴ.
● മെട്രോയിൽ പുകവലിക്കാൻ പാടില്ല.
● മെട്രോയിൽ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാൻ പാടില്ല.


ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ യാത്ര ചെയ്യാനുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗമാണ് ദുബൈ മെട്രോ. ദൈനംദിന യാത്രയ്‌ക്കോ വാരാന്ത്യ യാത്രയ്‌ക്കോ നഗരത്തിൽ  സഞ്ചരിക്കുകയാണെങ്കിൽ ദുബൈ മെട്രോയുടെ ഈ പിഴകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. സുഗമവും സുഖകരവുമായ യാത്രകൾ ഉറപ്പാക്കാൻ ദുബൈ മെട്രോ യാത്രക്കാർ പാലിക്കേണ്ട നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA) ഏർപ്പെടുത്തിയിട്ടുണ്ട്. 

Aster mims 04/11/2022

സ്റ്റേഷനിൽ തന്നെ ഭക്ഷണം കഴിക്കാനും കുടിക്കാനും സ്വാതന്ത്ര്യമുണ്ട്. ട്രെയിനിൽ ഭക്ഷണം കഴിക്കുന്നതിനോ, കുടിക്കുന്നതിനോ, ച്യൂയിങ് ഗം ചവയ്ക്കുന്നതിനോ ഉള്ള പിഴ 100 ദിർഹമാണ്. ഇത് പ്രത്യേകമായി നിയുക്തമാക്കിയിട്ടില്ലാത്ത ഒരു സ്ഥലത്ത് ഇരിക്കുന്ന ആർക്കും ബാധകമായിരിക്കും.  ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത്, തെറ്റായ സ്ഥലത്ത് ഇരിക്കുന്നത്, സീറ്റുകളിൽ കാലുകൾ നീട്ടി ഇരിക്കുന്നത്, നിരോധിത മേഖലകളിൽ പ്രവേശിക്കുന്നത്,  ദുബൈ മെട്രോ ഉപയോക്താക്കൾക്കായി നിയുക്ത സ്ഥലങ്ങളിലല്ലാത്ത പാർക്കിങ്, ഏതെങ്കിലുമൊരു മൃഗത്തെ കൂട കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.

ലിഫ്റ്റുകൾ ദുരുപയോഗം ചെയ്യുന്നത്, ട്രെയിൻ നീങ്ങുമ്പോൾ വാതിലുകൾ തുറക്കൽ, നിരക്ക് നൽകാതെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്, ആർടിഎയുടെ നോൾ കാർഡ് ഹാജരാക്കുന്നതിൽ പരാജയപ്പെടുന്നത്, അനുമതിയില്ലാതെ നോൾ കാർഡുകൾ വിൽക്കൽ, മറ്റുള്ളവർക്കായി നിയുക്തമാക്കിയ കാർഡ് ഉപയോഗിക്കുന്നത്, ഒരു അസാധുവായ കാർഡ് ഉപയോഗിക്കുന്നത്, പൊതുഗതാഗത സൗകര്യങ്ങൾക്കുള്ളിൽ സാധനങ്ങൾ വിൽക്കൽ, അവിടങ്ങളിൽ ഉറങ്ങുന്നത്, ഇൻസ്പെക്ടർമാരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കൽ, പൊതുഗതാഗത സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് എന്നിവയും തെറ്റാണ്.

ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന പ്രവൃത്തി ചെയ്യൽ, തുപ്പുകയോ മാലിന്യം ഇടുകയോ ചെയ്യുക, പുകവലി, മദ്യം കൊണ്ടുപോകുന്നത്,  അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നത്, അടിയന്തര എക്സിറ്റുകളുടെ അനാവശ്യമായ ഉപയോഗം, അടിയന്തര ബട്ടണുകളുടെ ദുരുപയോഗം എന്നിവയെല്ലാമാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്യുമ്പോള്‍ വരുത്തുന്ന നിയമലംഘനങ്ങള്‍.


ഈ വാർത്ത ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Dubai Metro has implemented several rules and regulations to ensure a smooth and comfortable journey for passengers. Violating these rules will result in fines.

#DubaiMetro, #Dubai, #RTA, #Fines, #Travel, #Rules

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia