ജെറ്റ്മാന്‍ വിന്‍സന്റ് റെഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു

 


ADVERTISEMENT



ദുബൈ: (www.kvartha.com 18.11.2020) പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത്(36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു. മരുഭൂമിയിലെ പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെതിന്റെ മരണം സംഭവിച്ചത്. 

ജെറ്റ്മാന്‍ വിന്‍സന്റ് റെഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു


ദുബൈയില്‍ നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
Aster_MIMS

ജെറ്റ്മാന്‍ വിന്‍സന്റ് റെഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു


മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.

Keywords:  News, World, Gulf, Dubai, Pilot, Death, Accident, Vincent Reffet: French 'Jetman' dies in training accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia