യുവാവ് പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജോര്‍ദാന്‍: (www.kvartha.com 11.05.2020) യുവാവ് പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ജോര്‍ദാനിലാണ് സംഭവം. സംഭവത്തിന്റെ ഹൃദയ സ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജോര്‍ദാനില്‍ നിന്നുമുള്ള വീഡിയോയില്‍ റസ്‌റ്റോറന്റ് ജീവനക്കാരനായ യാസന്‍ അല്‍ അക്രാബാവി എന്ന യുവാവ് തന്റെ ജോലി സ്ഥലത്ത് പ്രാര്‍ത്ഥിക്കുകയായിരുന്നു.

പെട്ടെന്ന് തലയുടെ പിന്‍ഭാഗത്ത് വേദന അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം തലയുടെ പിന്‍ഭാഗത്ത് തൊട്ടുനോക്കുന്നത് കാണാം.

യുവാവ് പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തുടര്‍ന്ന് അദ്ദേഹം ഇടതുവശത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട് അങ്ങോട്ടേക്ക് കടന്നുവന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Keywords:  Video: Worker dies while praying in restaurant, News, Video, Social Network, Youth, Dead, CCTV, Gulf, Dead, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script