അബുദബി ലക്ഷ്യമാക്കി വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം; ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി യുഎഇ; വീഡിയോ പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം

 


ദുബൈ: (www.kvartha.com 31.01.2022) യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

  
അബുദബി ലക്ഷ്യമാക്കി വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം; ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി യുഎഇ; വീഡിയോ പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം


സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും മിസൈലിന്റെ അവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു. ഹൂതി വിമതർ യുഎഇയിക്ക് നേരെ നടത്തിയ മൂന്നാമത്തെ ആക്രമണമായിരുന്നു തിങ്കളാഴ്ച പുലർചയിലേത്. അബുദബിയിൽ നടന്ന ആദ്യ ആക്രമണം മൂന്ന് പേരുടെ മരണത്തിന് കാരണമായപ്പോൾ രണ്ടാമത്തെ ശ്രമം യുഎഇ സൈന്യം പരാജയപ്പെടുത്തി.


Keywords:  Dubai, Gulf, News, Abu Dhabi, Attack, Bomb, Bomb Blast, Yemen, UAE, Ministers, Death, Army, Top-Headlines, Video, Video: UAE destroys Houthi missile launch site.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia