SWISS-TOWER 24/07/2023

Accident | വാഹനം കടയിലേക്ക് ഇടിച്ചുകയറി ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

​​​​​​​

 
Uttar Pradesh Native Dies after Vehicle Crashes into Shop
Uttar Pradesh Native Dies after Vehicle Crashes into Shop

Photo Credit: Keli Media Wing

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ അൽഖർജിലാണ് അപകടം നടന്നത്.
● ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു ഭാഗം പൂർണമായും തകർന്നു.
● പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. 

റിയാദ്: (KVARTHA) സൗദി അറേബ്യയിൽ ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ അൽഖർജിലാണ് അപകടം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ അൽഖർജ് ഇശാരാ 17-ലെ ഒരു പ്ലംബിംഗ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായ കുടിച്ച് നിൽക്കുകയായിരുന്ന മൻസൂർ അൻസാരി (29) എന്ന യു.പി. സ്വദേശിയുടെ നേർക്കാണ് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുകയറിയത്.

Aster mims 04/11/2022

ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു ഭാഗം പൂർണമായും തകർന്നു. കടയിലുണ്ടായിരുന്ന മറ്റു രണ്ടു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. മൻസൂർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾക്കായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒമ്പത് വർഷമായി അൽഖർജിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിൻ്റെ മരണത്തെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. മാതാവും മൂന്ന് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മൻസൂർ.

ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

#SaudiArabia, #UttarPradesh, #Accident, #FatalCrash, #IndianWorker, #AlKharj


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia