Found dead | വട്ടിയൂര്‍ക്കാവ് സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com) തിരുവനന്തപുരം സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് പ്ലാവര്‍ത്തല പുത്തന്‍വീട്ടില്‍ രാജേഷ് കുമാറിനെ (35) ആണ് റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന രാജേഷ് മാന്‍ഹോളിലേക്കു വീണ പൈപ് എടുക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് സൂചന.
Aster_MIMS

Found dead | വട്ടിയൂര്‍ക്കാവ് സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍

മൊബൈല്‍ ഫോണും വാചും പുറത്തു അഴിച്ചുവച്ചിരുന്നു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ശശീന്ദ്രന്‍ നായരുടെയും ഉഷാകുമാരിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Vattiyoorkavu native found dead in Riyadh manhole, Riyadh, News, Dead Body, Malayalee, Hospital, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia