നബിദിനം ഉൾപെടെ വ്യാഴാഴ്ച മുതലുള്ള മൂന്ന് ദിവസങ്ങളിൽ എക്സ്‌പോ 2020 വേദിയിൽ അരങ്ങേറുന്നത് വിസ്‌മയക്കാഴ്ചകൾ; പരിപാടികൾ ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 21.10.2021) നബിദിനം ഉൾപെടെ വ്യാഴാഴ്ച മുതൽ ലഭിക്കുന്ന മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി കർണാനന്ദകരവും നയനാനന്തകരവുമായ വിവിധയിനം പരിപാടികളൊരുക്കും. വിവിധങ്ങളായ പവിലിയനുകളിൽ ആബാലവൃദ്ധം സന്ദർശകർക്കായി വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ബ്രിടീഷ് ഗായകൻ സാമി യൂസഫ്, എ ആർ റഹ്‌മാന്റെ ഫിർദൗസ് വനിതാ ഓർകെസ്‌ട്ര എന്നിവരുടെ പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. കൂടാതെ അലിഫ് മൊബിലിറ്റി പവിലിയനടുത്തുള്ള സ്‌പോർട്‌സ്, ഫിറ്റ്‌നെസ് ഹബുകളിൽ ധാരാളം കായിക പ്രദർശനങ്ങളുമുണ്ടാകും.
 
നബിദിനം ഉൾപെടെ വ്യാഴാഴ്ച മുതലുള്ള മൂന്ന് ദിവസങ്ങളിൽ എക്സ്‌പോ 2020 വേദിയിൽ അരങ്ങേറുന്നത് വിസ്‌മയക്കാഴ്ചകൾ; പരിപാടികൾ ഇങ്ങനെ

അറബ് ലോകത്തുനിന്നുള്ള സ്ത്രീകൾ ബഹിരാകാശ പര്യവേക്ഷണത്തിന് നൽകിയ സംഭാവനകളെ കേന്ദ്രീകരിച്ച് പ്രത്യേകപരിപാടിയുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വുമൻസ് പവിലിയനിലാണിത്. വൈകീട്ട് നാല് മുതൽ 4.30 വരെ യു എ ഇ സൈന്യത്തിന്റെ എയ്‌റോബാറ്റിക് പ്രദർശനമുണ്ടാകും. 4.30 മുതൽ അഞ്ച് മണിവരെ സൗദി ഫാൽകൺസിന്റെ പ്രകടനം നടക്കും. ജൂബിലി പാർകിൽനിന്നാണ് ഈ കാഴ്ചകൾ കാണാനാവുക.

5.30 മുതൽ രാത്രി എട്ട് വരെ മൊബിലിറ്റി പവിലിയനിൽ മൂവിങ് വാടെർ ഷോ ഉണ്ടാകും. കൂടാതെ സൗദി സിഗ്നേചർ പെർഫോമൻസ് ഗ്രൂപിന്റെ പ്രത്യേക പരിപാടി സൗദി പവിലിയനിൽ എല്ലാ ദിവസവും രാത്രി ഏഴ്, 7.40, ഒമ്പത്, 9.40 എന്നീ സമയങ്ങളിൽ അരങ്ങേറും. പാകിസ്താൻ-യുഎഇ സാഹോദര്യത്തിന്റെ 50 വർഷം ആഘോഷിക്കുന്ന പ്രത്യേക പരിപാടി ജൂബിലി സ്റ്റേജിൽ രാത്രി 8.30-ന് നടക്കും.

വെള്ളിയാഴ്ച ലിത്വാനിയയുടെ ദേശീയ ദിനാഘോഷപരിപാടി അരങ്ങേറും. ഉച്ചക്ക് 1.30 മുതൽ ഓപ്പർച്യൂനിറ്റി സോണിലെ സൺ സ്‌റ്റേജിൽ ഇലക്േട്രാണിക് ഫാന്റസി ഓപറ നടക്കും. അൽ വാസൽ സോണിൽ ഉച്ചകഴിഞ്ഞ് 2.30-ന് ബ്ലൂം ബീസ് ഷോ, വൈകീട്ട് നാലിന് എയ്‌റോബാറ്റിക് പ്രദർശനം, 6.15-ന് ജൂബിലി സ്റ്റേജിൽ ഹോസ്‌നി ബാൻഡ് എന്നിവയുണ്ടാകും.

സുസ്ഥിരതാ മേഖലയിലെ എർത് സ്‌റ്റേജിൽ വൈകീട്ട് 6.30 മുതൽ സൗദി അറേബ്യയുടെ പ്രത്യേക സംഗീത പരിപാടി, ദുബൈ മിലേനിയം ആംഫി തിയേറ്ററിൽ രാത്രി 7.30-ന് കവികൾ പങ്കെടുക്കുന്ന പരിപാടി, വൈകീട്ട് എട്ടിന് ജൂബിലി സ്റ്റേജിൽ ക്ലാസിക്, സമകാലീന ഓപറ, ഇലക്‌േട്രാണിക് എന്നിവയുടെ ഗാല കൺസേർട്, രാത്രി 8.30-ന് ബിയോൻഡ് ദി സ്റ്റാർസ് എന്ന പേരിൽ ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകീട്ട് ആറിന് ദുബൈ മിലേനിയം ആംഫി തിയേറ്ററിൽ പ്രത്യേക ശാസ്ത്രീയസംഗീത പരിപാടി അരങ്ങേറും. ജൂബിലി പാർകിലെ വലിയ സ്‌ക്രീനിൽ എക്‌സ്‌പോ കഥാപാത്രങ്ങളായ റശീദിന്റെയും ലത്വീഫയുടെയും പ്രത്യേക സാഹസിക എപിസോഡ് കാണാം. രാത്രി ഏഴ് മണിക്ക് ഫിർദൗസ് ഓർകസ്ട്രയുടെ പ്രകടനമുണ്ടാകും. രാത്രി 7.30-ന് എർത് സ്റ്റേജിൽ മലേഷ്യ ട്രൂലി ഏഷ്യാ കൾചറൽ ഷോകേസ് അവതരിപ്പിക്കുന്ന പരിപാടിയും 8.30-ന് അൽ വാസൽ പ്ലാസയിൽ ബ്രിടീഷ് ഗായകൻ സാമി യൂസഫിന്റെ പ്രത്യേക ഷോയുമുണ്ടാകും.

Keywords:  Gulf, News, Dubai, Milad-un-Nabi, Programme, Rport by Qasim Udumbumthala, Top-Headlines, UAE, Various events will be held at Expo 2020 venue three days from Thursday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia