മദ്യലഹരിയില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തെന്ന കേസ്; യുഎഇയില്‍ പ്രവാസി യുവാവ് അറസ്റ്റില്‍
Mar 25, 2022, 12:46 IST
ശാര്‍ജ: (www.kvartha.com 25.03.2022) മദ്യലഹരിയില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തെന്ന കേസില്‍ പ്രവാസി യുവാവ് യുഎഇയില്‍ അറസ്റ്റില്‍. പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ശാര്‍ജ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയത്. അപ്പോഴേക്കും യുവാവ് 12 വിലകൂടിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് വാഹനങ്ങള്‍ തകര്‍ക്കുന്നത് വ്യക്തവുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. പാകിസ്താനിയായ പ്രവാസിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടര്‍ന്ന് റെകോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ശേഷം തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിന്റ അന്വേഷണത്തില്‍ വ്യക്തമായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.