ദുബൈയിൽ ഇനി വാട്‍സ് ആപിലൂടെ വാക്‌സിനേഷന് ബുക് ചെയ്യാം; സൗകര്യമൊരുക്കി ഭരണകൂടം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 01.06.2021) കോവിഡ് വാക്സിൻ ബുക് ചെയ്യാൻ വാട്സ് ആപിലൂടെ സൗകര്യമൊരുക്കി ദുബൈ ഭരണകൂടം. 24 മണിക്കൂറും ഇതിന്റെ സേവനം ലഭിക്കും. ആർടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് സൗകര്യം ഒരുക്കിയതെന്ന് ദുബൈ ഹെൽത് അതോറിറ്റി (ഡി എച് എ) അറിയിച്ചു.
Aster mims 04/11/2022
                                                                       
ദുബൈയിൽ ഇനി വാട്‍സ് ആപിലൂടെ വാക്‌സിനേഷന് ബുക് ചെയ്യാം; സൗകര്യമൊരുക്കി ഭരണകൂടം



ബുക് ചെയ്യാനായി 800342 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് ഇംഗ്ലീഷിൽ ടൈപ് ചെയ്ത് അയക്കണം. തുടർന്ന് അതിൽ നിർദേശങ്ങൾ ഉണ്ടാവും. ഉപയോക്താക്കൾക്ക് അവരുടെ മെഡികൽ റെകോർഡ് നമ്പർ (എംആർഎൻ ) ഉണ്ടായിരിക്കണം. വാക്സിനേഷൻ സെന്ററും തീയതിയും സമയവും അവരുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നടപടികൾ കഴിഞ്ഞാൽ സ്ഥിരീകരണ സന്ദേശം ലഭിക്കും.

കോവിഡ് സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് വാട്‍സ് ആപ് സൗകര്യം നേരത്തെ ഏർപെടുത്തിയിരുന്നു . ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. രാജ്യത്ത് നൂറ് ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

Keywords:  Dubai, Gulf, News, Vaccine, COVID-19, Whatsapp, Social Media, Health, National, Vaccination can now be booked in Dubai through WhatsApp.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script