വൈഫൈ മോഷണം കടുത്ത തെറ്റ്: സൗദിയില്‍ ഫത്‌വ

 


ജിദ്ദ: (www.kvartha.com 03.06.2016) മോഷണം ഇസ് ലാമിക വിശ്വാസ പ്രകാരം കടുത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനായി വൈ ഫൈ മോഷ്ടിക്കുന്നതിനെതിരെ സൗദി അറേബ്യയില്‍ ഫത്‌വ.

സൗദി പണ്ഡിത സഭാംഗം അലി അല്‍ ഹഖാമിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. മറ്റുളളവരുടെ വൈഫൈ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അവരുടെ അനുമതി തേടിയിരിക്കണമെന്നു ഫത് വയില്‍ പറയുന്നു.

നേരത്തെ ദുബൈ ഇസ് ലാമിക കാര്യവകുപ്പും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
വൈഫൈ മോഷണം കടുത്ത തെറ്റ്: സൗദിയില്‍ ഫത്‌വ
അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉളള ഗള്‍ഫ് രാജ്യങ്ങളില്‍ വൈ ഫൈ മോഷണം നിത്യ സംഭവമാണ്. വൈഫൈ കണക്ഷനു പാസ് വേഡ് ഉറപ്പാക്കുക മാത്രമാണ് പോംവഴി.

Keywords: Riyadh, Saudi Arabia, Internet, Social Network, Fathwa, Dubai, Gulf, Chat, Wi-Fi, Theft,  Saudi fatwa.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia