UAE Laws | പ്രവാസികൾ ശ്രദ്ധിക്കുക: വ്യാജ വസ്തുക്കൾ വിൽക്കല്ലേ; കാത്തിരിക്കുന്നത് ഒരു മില്യൺ ദിർഹം വരെ പിഴയും തടവും; വ്യാപാരമുദ്രയിലും കണ്ണ് വേണം; യുഎഇ നിയമങ്ങൾ അറിയാം വിശദമായി
Sep 6, 2023, 19:45 IST
അബുദബി: (www.kvartha.com) വ്യാജ ഉൽപന്നങ്ങൾ ആഗോള വെല്ലുവിളിയാണ്, പ്രത്യേകിച്ച് പ്രധാന വ്യാപാര കേന്ദ്രങ്ങളായ രാജ്യങ്ങൾക്ക്. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകൾ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. യുഎഇ അതിർത്തികളിലൂടെ വ്യാജ ഉത്പന്നങ്ങൾ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ സർകാർ കർശന നടപടികളും നിയമനിർമാണങ്ങളും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ ഇത്തരം വ്യാജ ഉൽപന്ന വിപണിയുടെ മൂല്യം 23 ലക്ഷം കോടി ഡോളറാണെന്നാണ് കണക്ക്.
അതിനിടെ, യുഎഇയിലെ പ്രശസ്ത കംപനികളുടെ ബ്രാൻഡ് നാമം ഉപയോഗിച്ച് വ്യാജ ഉൽപന്നങ്ങൾ വിറ്റാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നത് മാത്രമല്ല, വിവരങ്ങൾ ലഭ്യമാണെങ്കിൽ അധികാരികളിൽ നിന്ന് മറച്ചുവെക്കുന്നതും നിയമവിരുദ്ധമാണ്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ വ്യാജ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും അവ കണ്ടെത്തിയ സാഹചര്യങ്ങളും അറിയിക്കേണ്ടത് രാജ്യത്തെ നിവാസികളുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് നിയമവിദഗ്ധർ കൂട്ടിച്ചേർത്തു.
വെയർഹൗസുകളിലോ കണ്ടെയ്‌നറുകളിലോ വൻതോതിൽ വ്യാജസാധനങ്ങൾ കണ്ടെത്തിയാൽ, സാധനങ്ങൾ പിടിച്ചെടുത്ത് ബദൽ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും. പിടിച്ചെടുത്ത സാധനങ്ങളുടെ സംഭരണം, ഗതാഗതം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട ഏത് ചിലവിനും പ്രതിക്ക് ഉത്തരവാദിത്തമുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ പരാതിക്കാർക്ക് സിവിൽ കേസുകൾ ഫയൽ ചെയ്യാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ടെന്നും നിയമവിദഗ്ധർ അറിയിച്ചു.
മാത്രമല്ല, ചില കേസുകളിൽ, കോടതി നിയമിച്ച ഒരു വിദഗ്ധൻ നഷ്ടം കണക്കാക്കിയേക്കാം. പരാതിക്കാരന് ഒരു ബാഹ്യ വിദഗ്ധനെക്കൊണ്ട് സ്വന്തം റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാം. നാശനഷ്ടങ്ങൾ സംബന്ധിച്ച ക്ലെയിമുകൾ സാധൂകരിക്കാൻ ഒരു കൺസൾട്ടൻസി റിപ്പോർട്ട് ഉപയോഗിക്കാം. വ്യാജ വസ്തുക്കൾ കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമുള്ള പിഴ, വസ്തുക്കൾ കണ്ടുകെട്ടൽ, പിടിച്ചെടുത്തവ നശിപ്പിക്കൽ, തടവ്, നാടുകടത്തൽ എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾ കോടതിയുടെ വിവേചനാധികാരത്തിലാണ്.
വ്യാപാരമുദ്രകൾ സംബന്ധിച്ച 2021ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 49 പ്രകാരം ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത തടവോ പിഴയോ ഒരു മില്യൺ ദിർഹത്തിൽ കൂടാത്തതോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ വിധിക്കാം. ഒരു രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയെ അനുകരിക്കുന്ന രീതിയിലോ വ്യവസ്ഥകൾക്കനുസൃതമായി പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുള്ളതോ ആയ രീതിയിൽ വ്യാപാരമുദ്ര ഉപയോഗിച്ചാലും ശിക്ഷ ലഭിക്കും. വാണിജ്യ ആവശ്യങ്ങൾക്കായി വ്യാജ വ്യാപാരമുദ്ര ബോധപൂർവം ഉപയോഗിക്കുന്നതിനും വ്യാജ വ്യാപാരമുദ്രയുള്ള സാധനങ്ങൾ ബോധപൂർവം ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നതിനും നിയമലംഘകർക്ക് പിഴ ചുമത്തും.
Keywords: News, News-Malayalam-News, World, World-News, Gulf, Gulf-News, UAE Laws, Expatriates, Gulf News, Traders, Up to Dh1-million fine, jail for selling counterfeit goods.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.