UAE Rain | യുഎഇയിൽ മഴ അവസാനിക്കാറായില്ല; രണ്ടാം തരംഗത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം; കനത്ത മഴയും ഇടിയും മിന്നലും രാജ്യത്തെ ബാധിച്ചു

ദുബൈ: (KVARTHA) യുഎഇയിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴ തുടരുന്നു. ചിലയിടങ്ങളിൽ നേരിയ തോതിലാണെങ്കിൽ മറ്റുപലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം ആർദ്രമായ കാലാവസ്ഥയുടെ രണ്ടാം തരംഗത്തെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പുതിയ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ ബുധനാഴ്ച പുലർച്ചെ വരെ മറ്റൊരു തരംഗം പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് രാജ്യത്ത് വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
  
UAE Rain | യുഎഇയിൽ മഴ അവസാനിക്കാറായില്ല; രണ്ടാം തരംഗത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം; കനത്ത മഴയും ഇടിയും മിന്നലും രാജ്യത്തെ ബാധിച്ചു
മേഘാവൃതം ക്രമേണ വർധിക്കും, ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും ഇടിമിന്നലിനും ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ മഴ പെയ്യുന്ന മേഘങ്ങൾ തീരപ്രദേശങ്ങളിൽ രൂപപ്പെടുമെന്നും തുടർന്ന് കിഴക്കൻ, വടക്കൻ മേഖലകളിൽ കേന്ദ്രീകരിക്കുമെന്നും ബുധനാഴ്ച ഉച്ചയോടെ മേഘങ്ങൾ ക്രമേണ കുറയുമെന്നും എൻസിഎം കൂട്ടിച്ചേർത്തു.
  
UAE Rain | യുഎഇയിൽ മഴ അവസാനിക്കാറായില്ല; രണ്ടാം തരംഗത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം; കനത്ത മഴയും ഇടിയും മിന്നലും രാജ്യത്തെ ബാധിച്ചു

ചൊവ്വാഴ്ച, കനത്ത മഴയും ഇടിയും മിന്നലും യുഎഇയുടെ മിക്ക ഭാഗങ്ങളെയും ബാധിച്ചു. ശാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നു. രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളും ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. പല ഓഫീസുകളും വിദൂരമായാണ് പ്രവർത്തനം.

കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ യുഎഇ നേരിടുകയാണെന്നും പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു. അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഴയുള്ള കാലാവസ്ഥയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
UAE Rain | യുഎഇയിൽ മഴ അവസാനിക്കാറായില്ല; രണ്ടാം തരംഗത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം; കനത്ത മഴയും ഇടിയും മിന്നലും രാജ്യത്തെ ബാധിച്ചു

Image Credit: Gulf News

Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, Unstable weather in UAE: New wave of rainy clouds with thunder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia