Obituary | ഉംറ തീര്‍ഥാടകനായ കര്‍ണാടക സ്വദേശി മക്കയിലെ ഹോടെലില്‍ ഉറക്കത്തില്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) ഉംറ തീര്‍ഥാടകനായ കര്‍ണാടക സ്വദേശി മക്കയിലെ ഹോടെലില്‍ ഉറക്കത്തില്‍ മരിച്ചു. ദമാമില്‍ നിന്ന് ഉംറക്കും മദീന സന്ദര്‍ശനത്തിനും എത്തിയ കുടക് സുണ്ടികൊപ്പ സ്വദേശി റഫീഖ് ഹസന്‍ (35) ആണ് മരിച്ചത്. ഉംറക്ക് ശേഷം രാത്രി ഹോടെലിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു.
Aster mims 04/11/2022

Obituary | ഉംറ തീര്‍ഥാടകനായ കര്‍ണാടക സ്വദേശി മക്കയിലെ ഹോടെലില്‍ ഉറക്കത്തില്‍ മരിച്ചു

രാവിലെയായിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനാല്‍ കൂടെയുള്ളവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പിതാവ്: ഹസന്‍, മാതാവ്: പരേതയായ ആഇശ, ഭാര്യ: സുമയ്യ, മകള്‍: ഇഫ, സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മുംതാസ്, റംസീന.

Keywords: Umrah pilgrim, native of Karnataka died in Makkah, Riyadh, News, Dead, Obituary, Police, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia