Arrested | സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വനിതയെ സ്വന്തം വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയെന്ന കേസ്; പ്രവാസി അറസ്റ്റില്‍
Apr 1, 2023, 17:34 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ സ്പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ യുവതിയെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രവാസി അറസ്റ്റിലായി. തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അല്‍ ജൗഫിലായിരുന്നു സംഭവം.
പിടിയിലായതോടെ അറസ്റ്റ് നടപടികള്‍ ഒഴിവാക്കാനായി ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചശേഷം തുടര്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Keywords: News, World, International, Gulf, Riyadh, Saudi Arabia, Arrested, Accused, Vehicles, Police, Ugandan resident arrested for transporting runaway female compatriot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.