UAE Jobs | ലുലു ഗ്രൂപ്പ് ചലചിത്ര വ്യവസായ മേഖലയിലേക്കും പ്രവേശിക്കുന്നു; 50 സിനിമാശാലകൾ തുറക്കും; യുഎഇയിൽ ജോലി തേടുന്നവർക്ക് വമ്പൻ അവസരം; നൂറുകണക്കിന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് അധികൃതർ

 


അബുദബി: (www.kvartha.com) സൂപ്പർമാർക്കറ്റ് ഭീമനായ ലുലു ഗ്രൂപ്പ് സിനിമാ വ്യവസായ മേഖലയിലേക്കും പ്രവേശിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടിയും സ്റ്റാർ സിനിമാസും യുഎഇയിലും മേഖലയിലും സിനിമാ പ്രദർശനങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത കരാർ ഒപ്പിട്ടു.

UAE Jobs | ലുലു ഗ്രൂപ്പ് ചലചിത്ര വ്യവസായ മേഖലയിലേക്കും പ്രവേശിക്കുന്നു; 50 സിനിമാശാലകൾ തുറക്കും; യുഎഇയിൽ ജോലി തേടുന്നവർക്ക് വമ്പൻ അവസരം; നൂറുകണക്കിന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് അധികൃതർ

സ്റ്റാർ സിനിമാസ് പ്രവർത്തിപ്പിക്കുന്ന നിലവിലുള്ള 76 സ്‌ക്രീനുകളിലേക്ക് 22 അധിക സ്‌ക്രീനുകൾ തുറക്കുന്നതിനുള്ള കരാറിലാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടിയും സ്റ്റാർ സിനിമാസും ഒപ്പുവച്ചത്. കരാർ പ്രകാരം 2023 സെപ്റ്റംബറിൽ അൽ റഹ മാളിൽ മൂന്ന് സ്‌ക്രീനുകളും അൽ വഹ്ദ മാളിൽ ഒമ്പത് സ്‌ക്രീനുകളും അൽ ഫോഹ് മാളിൽ ആറ് സ്‌ക്രീനുകളും ബരാരി ഔട്ട്‌ലെറ്റ് മാളിൽ നാല്‌ സ്‌ക്രീനുകളും തുറക്കും.

യുഎഇയിലുടനീളം 50 സിനിമാശാലകൾ തുറക്കാനും വരും വർഷങ്ങളിൽ നൂറുകണക്കിന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും പദ്ധതിയിടുന്നു. 50-ലധികം സിനിമാശാലകൾ തുറക്കാൻ ആസൂത്രണം ചെയ്യുന്നതിനാൽ ഗണ്യമായ അളവിൽ മനുഷ്യശക്തി ആവശ്യമാണെന്നും ഓരോന്നിനും കുറഞ്ഞത് 25-30 ആളുകൾ വേണ്ടിവരുമെന്നും സിനിമാശാലകൾ പ്രവർത്തിപ്പിക്കാൻ 1,500 ജീവനക്കാർ വരെ ആവശ്യമാണെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അശ്റഫ് അലിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിടുന്ന ചടങ്ങിൽ എം എ അശ്റഫ് അലി, ഫാർസ് ഫിലിം ആൻഡ് സ്റ്റാർസ് സിനിമയുടെ സ്ഥാപകനും ചെയർമാനുമായ അഹമ്മദ് ഗോൾചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Keywords: News, World, UAE jobs, Lulu Group, Cinema Business,   UAE’s supermarket giant Lulu Group gets into the cinema business.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia