UAE-Indian Visas | ഇൻഡ്യക്കാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ യാഥാർഥ്യമറിയാം; പുതിയ നിയമം തിരിച്ചടിയായേക്കാം
Jan 18, 2024, 15:35 IST
ദുബൈ: (KVARTHA) ഇന്ത്യക്കാർക്ക് വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് ഈ രംഗത്തെ വിദഗ്ധരും ട്രാവൽ ഏജന്റുമാരും വ്യക്തമാക്കി. രാജ്യത്ത് ഇന്ത്യക്കാർക്കും പാകിസ്‌താകൾക്കും ബംഗ്ലാദേശികൾക്കും വിസ നൽകുന്നത് യുഎഇ നിർത്തിയെന്ന സന്ദേശം വൈറലായിരുന്നു.
എന്താണ് പ്രചാരണത്തിന് പിന്നിൽ?
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ ചില കമ്പനികൾക്ക് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ളവർക്ക് തൊഴിൽ വിസ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യുഎഇയിലെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് പകരം തൊഴിലാളികളിൽ വ്യത്യസ്തരാജ്യക്കാർ വേണമെന്ന അധികൃതരിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ദുബൈയിലെ ഒരു സ്ഥാപനം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MoHRE) സമീപിച്ചപ്പോൾ, സ്ഥാപനങ്ങളുടെ നിലവിലെ വിസ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകണമെന്ന് അറിയിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, പാർട്ണർ വിസയിലുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാൽ മറ്റൊരു രാജ്യക്കാരനായ ജീവനക്കാരനെ നിയമിക്കാൻ ശ്രമിക്കണമെന്ന് കമ്പനികളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു ഇന്ത്യക്കാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിയെന്ന വ്യാജ സന്ദേശത്തിന് പിന്നിൽ. എന്നിരുന്നാലും യുഎഇയിലെ സ്ഥാപനങ്ങളിൽ ഏറെയും ഇന്ത്യൻ ജീവനക്കാരായതിനാൽ പുതിയ നിയമം ഇന്ത്യക്കാർക്ക് വെല്ലുവിളിയായേക്കുമെന്ന് വിലയിരുത്തലുണ്ട്.
Keywords: News, Worls, Dubai, UAE Visa, UAE News, Jobs, Viral Message, Travel Agent, UAE work visas: Some firms told to ensure diverse nationalities when hiring.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.