SWISS-TOWER 24/07/2023

ഭർത്താവ് ആദ്യ ഭാര്യയും മകളുമായി നടത്തുന്ന ചാറ്റുകളും ഫോൺ കോളുകളും ചോർത്തി; ശിക്ഷയായി രണ്ടാം ഭാര്യ ഭർത്താവിന് 8,100 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാസ് അൽ ഖൈമ: (www.kvartha.com 27.07.2021) ഭർത്താവിന്റെ ഫോൺ ചോർത്തിയ ഭാര്യയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 8,100 ദിർഹം ഭാര്യ ഭർത്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് സിവിൽ കോടതി ഉത്തരവ്. ഭർത്താവ് ആദ്യ ഭാര്യയും മകളുമായി നടത്തുന്ന ചാറ്റുകളും കോളുകളും ചോർത്തിയ രണ്ടാം ഭാര്യയുടെ നടപടി കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. എമറാത് അൽ യൂം ആണ് ഇത് റിപോർട് ചെയ്തിരിക്കുന്നത്.
Aster mims 04/11/2022

ഭർത്താവ് ആദ്യ ഭാര്യയും മകളുമായി നടത്തുന്ന ചാറ്റുകളും ഫോൺ കോളുകളും ചോർത്തി; ശിക്ഷയായി രണ്ടാം ഭാര്യ ഭർത്താവിന് 8,100 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

ഭർത്താവിന്റെ സ്വകാര്യത ലംഘിച്ചതിനും രഹസ്യമായി ഇ-മെയിലുകളും ഫോൺ കോളുകളും പരിശോധിച്ചതിനും രണ്ടാം ഭാര്യ നേരത്തെ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.  

വിദേശത്തുള്ള തന്റെ ആദ്യ ഭാര്യയും മകളുമായി നടത്തുന്ന ചാറ്റുകളും ഫോൺ കോളുകളും രണ്ടാം ഭാര്യ ചോർത്തുന്നതായി കാണിച്ച് ഭർത്താവാണ് സിവിൽ കോടതിയെ സമീപിച്ചത്. രണ്ടാം ഭാര്യയുടെ പ്രവർത്തികൾ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വഷളാക്കിയെന്നും തുടർന്ന് അവർ വിവാഹമോചനത്തിന് ശ്രമിച്ചുവെന്നും ഭർത്താവ് ആരോപിക്കുന്നു.

വിദേശത്തുള്ള ആദ്യ ഭാര്യയെ അനുനയിപ്പിക്കാനായി യാത്ര ചെയ്യേണ്ടി വന്നതും  അതിനായി പണം ചിലവായതിനെ കുറിച്ചും ഭർത്താവ് കോടതിയിലെ ധരിപ്പിച്ചിരുന്നു. വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം തനിക്ക് ജോലി നഷ്ടമായെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു. 
രണ്ടാം ഭാര്യയുടെ ഇടപെടൽ മൂലം തനിക്കുണ്ടായ മാന നഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും 25,000 ദിർഹമാണ് ഭർത്താവ് കോടതിയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 

SUMMARY : He had demanded Dh25,000 for suffering financial and moral damages along with breach of privacy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia