Weather Warning | യുഎഇയിലെ ചില മേഖലകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനലുകളും വാതിലുകളും അടച്ചിടണമെന്ന് നിര്‍ദേശം
May 14, 2024, 18:10 IST
അബൂദബി: (KVARTHA) യുഎഇയിലെ ചില മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കെട്ടിടങ്ങളില്‍ മണ്ണും പൊടിയും കടക്കുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അല്‍ ദഫ്‌റ മേഖലയിലെ മുനിസിപാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതിവേഗത്തിലുള്ള കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുപറക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങില്‍ യാത്ര ചെയ്യുമ്പോഴും റോഡുകളിലൂടെ നടക്കുമ്പോഴും ജാഗ്രത വേണമെന്ന് അബൂദബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റ് ശക്തമാവുന്ന സമയങ്ങളില്‍ കെട്ടിടങ്ങളും മറ്റും പൊളിക്കുന്നത് പോലുള്ള പ്രവൃത്തികളും അതിനുള്ള മെഷീനുകളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണം.
ക്രെയിനുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഉയര്‍ത്തരുത്. കാറ്റില്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ഉയരങ്ങളില്‍ നിന്നും തുറസായ സ്ഥലങ്ങളില്‍ നിന്നും മാറ്റണം. തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. തുറന്ന സ്ഥലങ്ങളിലും ഉയരങ്ങളിലും ഉള്ള ജോലികള്‍ നിര്‍ത്തിവെയ്ക്കണം. ഹെവി ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രതികൂല സാഹചര്യങ്ങളിലുള്ള ഗതാഗത സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും ഈ അറിയിപ്പില്‍ പറയുന്നു. പൊടിക്കാറ്റുള്ള സമയത്ത് തുറസായ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: News, Gulf, Weather, UAE, Weather Warning, Residents, High-Speed Winds, Dust, Authorities, Urged, Public, Direct Exposure, Dirt, Abu Dhabi, UAE weather: Residents warned of high-speed winds, dust in some areas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.