UAE weather | ഒരു ഇടവേളക്ക് ശേഷം യുഎഇയിൽ വീണ്ടും മഴയെത്തുന്നു; ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
Feb 24, 2024, 10:50 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) അതിശക്തമായ പേമാരി, ഇടിമിന്നല്‍, ആലിപ്പഴ വർഷം എന്നിവയെത്തുടര്‍ന്ന് താപനില ഗണ്യമായി കുറഞ്ഞതിനാല്‍ കഴിഞ്ഞ ആഴ്ച യുഎഇ നിവാസികള്‍ സുഖകരമായ കാലാവസ്ഥ ആസ്വദിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) യുടെ പ്രവചന പ്രകാരം ഒരാഴ്ചത്തെ തണുത്ത താപനിലയ്ക്ക് ശേഷം, യുഎഇ നിവാസികള്‍ക്ക് അടുത്ത ആഴ്ച കനത്ത മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാം.
തെക്ക് പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമര്‍ദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ് നിലവില്‍ രാജ്യം അകപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും, മഴയ്ക്ക് ഏറെ സാധ്യതയുണ്ട്. ചില വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ താപനില കുറയും, പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍.
ഒമാൻ കടലിലും, അറബിക്കടലിലും അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ലഭിച്ച മഴക്ക് തുല്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെന്ന് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ദിവസങ്ങളിൽ പെയ്ത പെട്ടെന്നുള്ള മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ ഇടയായി.
പെട്ടെന്ന് മേഘങ്ങള്‍ കനത്തതോടെ രാജ്യം വെള്ളപ്പൊക്കത്തിലായി, ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും സ്‌കൂളുകള്‍ റിമോട്ട് ലേണിംഗിലേക്ക് മാറുകയും ചെയ്തു. ഫെബ്രുവരി 11 മുതല്‍ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിംഗ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. ഈ ദൗത്യങ്ങള്‍ രാജ്യത്തെ മഴ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
< !- START disable copy paste -->

Keywords: Weather, Gulf, UAE News, Temperature, Heavy Rain, Lighting, Hailstone, NCM, Dust Strom, Cloudy, Oman, Sea of Oman, Arabian Sea, Water Body, Flood, Remote Learning, Cloud Seeding, UAE weather: The rain may return next week, predicts NCM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.