Insurance | യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്കീമിൽ ചേരാത്തവര്‍ക്കെതിരെ നടപടി തുടങ്ങി

 


/ ഖാസിം ഉടുമ്പുന്തല

അബുദബി: (KVARTHA) യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്കെതിരെ നടപടി തുടങ്ങി. രാജിയോ അല്ലെങ്കില്‍ അച്ചടക്കനടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടലോ അല്ലാതെ അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക ധന സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. മറ്റൊരുതൊഴില്‍ കണ്ടെത്തുന്നതുവരെയുള്ള നിശ്ചിതസമയത്തേക്ക് ആളുകള്‍ക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കാനാണ് മന്ത്രാലയം ലക്ഷ്യമിട്ടത്.

Insurance | യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്കീമിൽ ചേരാത്തവര്‍ക്കെതിരെ നടപടി തുടങ്ങി

തൊഴില്‍ നഷ്ടപ്പെടുന്ന പരമാവധി ആളുകള്‍ക്ക് സാമ്പത്തികപിന്തുണ ഭദ്രമാക്കാനായിരുന്നു യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സമയപരിധി ജൂണ്‍ 30-ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. ശനിയാഴ്ചയോടെ അംഗത്വമെടുത്തില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വര്‍ഷം ജനുവരി ഒന്നുമുതലാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 57 ലക്ഷത്തിലേറെ ജീവനക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുർ ററഹ്‌മാൻ ബിൻ അബ്ദുൽ മന്നാൻ അൽ- ഔർ അറിയിച്ചു. നേരത്തെ ഈ സ്കീമിന്റെ പരിധിയിൽ നിന്ന് നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു.

Keywords: News, World, UAE, Job Loss Insurance, UAE unemployment loss insurance deadline ends وزارة الموارد البشرية والتوطين
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia