Insurance | യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്‌ട്രേഷൻ സമയപരിധി 3 മാസം കൂടി നീട്ടി; ഒക്ടോബർ 1ന് ശേഷവും പൂർത്തിയാക്കിയില്ലെങ്കിൽ 400 ദിർഹം പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബുദബി: (www.kvartha.com) യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള
സമയപരിധി നീട്ടിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ അറിയിപ്പ് അനുസരിച്ച് ഒക്ടോബർ ഒന്ന് വരെ സമയം നൽകും. നേരത്തെ ജൂലൈ ഒന്നിനകം തൊഴിലില്ലായ്മ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഒക്ടോബർ ഒന്നിന് ശേഷവും തൊഴിലില്ലായ്മ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും.

Insurance | യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്‌ട്രേഷൻ സമയപരിധി 3 മാസം കൂടി നീട്ടി; ഒക്ടോബർ 1ന് ശേഷവും പൂർത്തിയാക്കിയില്ലെങ്കിൽ 400 ദിർഹം പിഴ

ഇതുവരെ 4.6 ദശലക്ഷത്തിലധികം വരിക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരിയിലാണ് രാജ്യത്ത് അവതരിപ്പിച്ചത്, ഫ്രീ സോണുകളിലും അർധ സർക്കാർ സ്ഥാപനങ്ങളിലും ഉള്ളവർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ഇത് നിർബന്ധമാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്.

ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ അഞ്ച് ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദി‍ർഹവും ആണ് ഇൻഷുറൻസ് പ്രിമീയമായി അടക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ മൂന്ന്, ആറ്, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാവുന്നതാണ്. ജോലി നഷ്ടപ്പെട്ടാൽ ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി മൂന്ന് മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക.

പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജീവനക്കാരോട് പിഴ ഈടാക്കാതിരിക്കാൻ പുതിയ സമയപരിധിക്ക് മുമ്പ് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. www(dot)iloe(dot)ae എന്ന വെബ്സൈറ്റിലൂടെ ഇത് ചെയ്യാവുന്നതാണ്. സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയും അപേക്ഷ സമർപ്പിക്കാം.

Keywords: News, World, UAE Unemployment Insurance, UAE, Gulf Jobs, Salary,   UAE unemployment insurance: Deadline extension announced.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia