സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ
Mar 23, 2022, 17:43 IST
അബൂദബി: (www.kvartha.com 23.03.2022) സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍തും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ റെഡ് ക്രസന്റ് ലോകല്‍ അഫയേഴ്സ് ഡെപ്യൂടി സെക്രടറി ജെനറല്‍ സാലിം അല്‍ റഈസ് അല്‍ അമീരിയും യുനൈറ്റഡ് ഈസ്റ്റേണ്‍ മെഡികല്‍ സര്‍വീസസ് മെഡികല്‍ സിഇഒ മാജിദ് അബു സാന്റും ഒപ്പിട്ടു.
പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് യുഎഇയില്‍ ഉടനീളമുള്ള ഹെല്‍ത് പ്ലസ് ഫെര്‍ടിലിറ്റി ക്ലിനിക്, സാറ്റലൈറ്റ് ക്ലിനിക് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കും. കുറഞ്ഞ വരുമാനമുള്ള ദമ്പതികള്‍ ആവശ്യമായ രേഖകള്‍ ഉള്‍പെടെ റെഡ് ക്രസന്റില്‍ അപേക്ഷ സമര്‍പിക്കണം. അപേക്ഷ സ്വീകരിച്ചാല്‍ ചികിത്സയ്ക്കായി മുബാദല ഹെല്‍തിന് റഫര്‍ ചെയ്യും. ഇവര്‍ അനുവദിക്കുന്ന സമയത്ത് അടുത്തുള്ള ഹെല്‍ത് പ്ലസ് കേന്ദ്രത്തിലെത്തി ഐവിഎഫ് ഫിസിഷ്യനെ കണ്ട് ചികിത്സ ആരംഭിക്കാം. ചികിത്സാ ചെലവ് റെഡ് ക്രസന്റാണ് വഹിക്കുക.
ദുര്‍ബല വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കും സഹായം നല്‍കുന്നതിലും മറ്റുള്ളവരെ സഹായിക്കുക എന്ന മാനുഷിക ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരു സന്നദ്ധ ദുരിതാശ്വാസ സ്ഥാപനമെന്ന നിലയിലും എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ പങ്ക് അനുസരിച്ചാണ് പുതിയ സംരംഭം.
പരിമിതമായ വരുമാനമുള്ള ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കാനും അവര്‍ക്ക് തിരികെ നല്‍കാനുമുള്ള മുബദാല ഹെല്‍തിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് പദ്ധതി.
യു എ ഇ യില്‍ 2018-ല്‍ ദമ്പതികള്‍ക്ക് ഫെര്‍ടിലിറ്റി ചികിത്സ നല്‍കുന്നതിന് 1.5 മില്യന്‍ ദിര്‍ഹം വാഗ്ദാനം ചെയ്തതുള്‍പെടെ ഹെല്‍ത് പ്ലസ് ഫെര്‍ടിലിറ്റി നിരവധി ചാരിറ്റബിള്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: UAE to provide free IVF treatments to needy couples struggling to conceive, Abu Dhabi, News, Treatment, Application, Hospital, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.