Accidental Death | യുഎഇയില്‍ ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന് ദാരുണാന്ത്യം

 




ശാര്‍ജ: (www.kvartha.com) യുഎഇയില്‍ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് ഏഷ്യക്കാരനായ പ്രവാസി ബാലനാണ് മരിച്ചത്. എന്നാല്‍ കുട്ടിയും മാതാപിതാക്കളും ഏത് ഏഷ്യന്‍ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.

ശാര്‍ജയിലെ അല്‍ താവൂന്‍ എരിയയിലായിരുന്നു ദാരുണസംഭവം. പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസ്, തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Accidental Death | യുഎഇയില്‍ ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന് ദാരുണാന്ത്യം


കുട്ടിയുടെ മരണകാരണം കണ്ടെത്താനായി കുടുംബാഗംങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നും കേസില്‍ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രിമിനല്‍ സ്വഭാവത്തിലുള്ള എന്തെങ്കിലും പ്രവൃത്തികളോ രക്ഷിതാക്കളില്‍ നിന്നുള്ള അശ്രദ്ധയോ അപകടത്തിന് കാരണമായതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഈ വര്‍ഷം ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമാണ് സംഭവിക്കുന്നതെന്ന് ശാര്‍ജ പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ ബഹുനില കെട്ടിടത്തിന്റെ 32-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലനായ 10 വയസുകാരന്‍ മരിച്ചിരുന്നു. 

Keywords:  News,World,international,Gulf,Sharjah,Death,Accident,UAE,Child,Police,Family,Parents, UAE: Three-year-old child falls to death from high-rise building

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia