യുഎഇയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിച്ച് 20 വയസ് പ്രായമുള്ള 3 പേര്‍ക്ക് ദാരുണാന്ത്യം
Sep 25, 2021, 20:27 IST
ശാര്‍ജ: ((www.kvartha.com 25.09.2021) യു എ ഇയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തില്‍ 20 വയസ് പ്രായമുള്ള മൂന്ന് സ്വദേശി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ ട്രകിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ട്രക് ഡ്രൈവര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ശൈഖ് മുഹ് മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കളെയും ഉടന്‍തന്നെ ഉമ്മുല്‍ ഖുവൈനിലെ ഖലീഫ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അമിത വേഗതയാണ് അപകട കാരണമായതെന്നാണ് റിപോര്‍ടുകള്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.