ഗിന്നസ് ബുക്ക് : യു.എ.ഇയില്‍ ഏറ്റവും വലിയ കെട്ടിടവും മെട്രോയും ഉള്‍പെടെ 6 സംരഭങ്ങള്‍

 


ദുബൈ: അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനായി യു.എ.ഇയില്‍ ആറ് പുതിയ സംരഭങ്ങള്‍ ഉയര്‍ന്നുവന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി വാം  റിപോര്‍ട്ട് ചെയ്യുന്നു.  ലോകത്തെ ഏറ്റവും വലിയ  മനുഷ്യനിര്‍മിത കെട്ടിടമായി 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

 രണ്ടാമതായി ഗിന്നസ് ബുക്കിലിടം പിടിക്കാന്‍ പോകുന്നത് ബുര്‍ജ് ഖലീഫയുടെ 122-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അറ്റ്‌മോസ്ഫിയര്‍ എന്ന റസ്‌റ്റോറന്റ് ആണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റ് എന്ന പേരില്‍ ഇത് അറിയപ്പെടും. ദുബൈ മാള്‍ ആണ് ഗിന്നസ് ബുക്കില്‍ മൂന്നാമതായി ഇടംപിടിക്കുന്നത്. 11.24 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ദുബൈ മാള്‍ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററാണ്.

74.69 കിലോമീറ്ററോളം ഡ്രൈവര്‍മാരില്ലാതെ സര്‍വീസ് നടത്തുന്ന ദുബൈ മെട്രോയും ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാനുള്ള തിരക്കിലാണ്.  ലോകത്ത് ഡ്രൈവര്‍മാരില്ലാതെ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന ബഹുമതിയാണ് നാലു വയസ് പൂര്‍ത്തിയായ ദുബൈ മെട്രോ സ്വന്തമാക്കിയത്.

അബൂദാബി ഫെരാരി വേള്‍ഡിലെ റോളര്‍ കോസ്റ്റ (വിനോദവണ്ടി)റും ഗിന്നസ് ബുക്കില്‍ സ്ഥാനപിടിക്കാനായി ഒരുങ്ങിക്കഴിഞ്ഞു. ഉരുക്കുകൊണ്ടാണ് ഈ വിനോദ വണ്ടി നിര്‍മിച്ചിരിക്കുന്നത്.  ലോകത്തിലെ  ഏറ്റവും വേഗത കൂടിയ വിനോദ വണ്ടിയാണിത്. മണിക്കൂറില്‍ 239.9 കിലോമീറ്റര്‍ വേഗത്തില്‍  റെയിലിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വണ്ടിക്ക് അഞ്ചു സെക്കന്‍ഡില്‍ 52 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്.

പരിസ്ഥിതി സൗഹൃദ നഗരമെന്ന ബഹുമതിയാണ്  അബൂദാബിയിലെ മസ്ദാര്‍ സിറ്റി സ്വന്തമാക്കുന്നത്. മാലിന്യവും കാര്‍ബണ്‍ മാലിന്യവും ഇല്ലാതെ രൂപകല്‍പന ചെയ്ത ലോകത്തിലെ ആദ്യത്തെ സിറ്റിയെന്ന റെക്കോര്‍ഡാണ് മസ്ദാര്‍ സ്വന്തമാക്കുന്നത്. ഇതിനാവശ്യമായ  ഊര്‍ജം പുനരുല്‍പ്പാദന വിഭവങ്ങളിലൂടെയാണ് എത്തിക്കുന്നത്. കൂടാതെ മാലിന്യങ്ങള്‍ പുന:ചംക്രമണം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാറുകള്‍ മസ്ദാര്‍ സിറ്റിയില്‍ പ്രവേശിക്കുന്നത്  നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ഇവിടെ ഇലക്ട്രിക്, അണ്ടര്‍ഗ്രൗണ്ട് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്  കാര്‍ബണ്‍ മാലിന്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗിന്നസ് ബുക്ക് : യു.എ.ഇയില്‍ ഏറ്റവും വലിയ കെട്ടിടവും മെട്രോയും ഉള്‍പെടെ 6 സംരഭങ്ങള്‍ഇതിനു പുറമെ ലോകത്തിലെ  ഏറ്റവും ഉയരം കൂടിയ ഹോട്ടലായി ദുബൈയിലെ ജെ.ഡബ്‌ള്യു മാരിയറ്റ് മാര്‍ക്വിസും (355.35 മീറ്റര്‍ ഉയരം)ഏറ്റവും വലിയ യന്ത്രവല്‍കൃത പാര്‍ക്കിങ് സൗകര്യമുള്ള എമിറേറ്റസ് ഫിനാന്‍ഷ്യല്‍ ടവറും നേരത്തെ തന്നെ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 1,191 കാറുകള്‍ക്ക്  പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Also Read:
സുഹൃത്തിന്റെ പറമ്പില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി

Keywords:  Dubai, UAE, Media, Report, Record, Hotel, Car, Kerala, Gulf, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia