Single Visa | ഏകീകൃത ടൂറിസ്റ്റ് വിസ സമ്പ്രദായം വരുന്നു; 6 ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനെയുണ്ടാകുമെന്ന് യുഎഇ വാണിജ്യകാര്യ മന്ത്രി

 


-ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കുമെന്നും ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനെയുണ്ടാകുമെന്നും യു എ ഇ വാണിജ്യകാര്യ മന്ത്രി
അബ്ദുല്ല ബിന്‍ തൗഖ് അല്‍ മുര്‍രി അറിയിച്ചു. ഒറ്റ വിസയിലൂടെ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇത് സംബന്ധിച്ച് അടുത്ത് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Single Visa | ഏകീകൃത ടൂറിസ്റ്റ് വിസ സമ്പ്രദായം വരുന്നു; 6 ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനെയുണ്ടാകുമെന്ന് യുഎഇ വാണിജ്യകാര്യ മന്ത്രി


വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. സഊദി അറേബ്യ, യുഎഇ, കുവൈത്, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ അബൂദബിയില്‍ ചേര്‍ന്ന ഫ്യൂചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.

Keywords: Reported by Qasim Moh'd Udumbunthala. News, Gulf, Gulf-News, UAE News, Dubai News, GCC, Single Visa, Residents, Travel, World, World-News, UAE: Single visa for GCC residents to travel within member states soon. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia