UAE Charity | ശൈത്യകാലപ്രതിസന്ധി രൂക്ഷമായ യുക്രൈനിന് യുഎഇയുടെ സഹായ ഹസ്തം; ഗാര്‍ഹികാവശ്യങ്ങള്‍ നിറവേറ്റാനായി 1300 ഇലക്ട്രിക് ജനറേറ്ററുകള്‍ കൂടി അയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ശൈത്യകാല പ്രതിസന്ധി രൂക്ഷമായ യുക്രൈനില്‍ പൗരന്മാരുടെ ഗാര്‍ഹികാവശ്യങ്ങള്‍ നിറവേറ്റാനായി 1300 ഇലക്ട്രിക് ജനറേറ്ററുകള്‍ വഹിച്ചുള്ള യുഎഇ വിമാനം പോളന്‍ഡിലെത്തി. ഓരോ ജനറേറ്ററിനും 3.5 മുതല്‍ എട്ടുകിലോ വാട്‌സ് വരെ പവര്‍ ഔട്പുട് ഉണ്ടാകും.
            
UAE Charity | ശൈത്യകാലപ്രതിസന്ധി രൂക്ഷമായ യുക്രൈനിന് യുഎഇയുടെ സഹായ ഹസ്തം; ഗാര്‍ഹികാവശ്യങ്ങള്‍ നിറവേറ്റാനായി 1300 ഇലക്ട്രിക് ജനറേറ്ററുകള്‍ കൂടി അയച്ചു

അതിശൈത്യത്തെത്തുടര്‍ന്ന് ജല-വൈദ്യുതി വിതരണത്തിന് വിഘ്‌നം നേരിട്ടതിനാല്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ കഴിഞ്ഞ മാസാന്ത്യവും യുഎഇ 1200 ജനറേറ്ററുകള്‍ അയച്ചിരുന്നു. കൊടുംശൈത്യത്തില്‍ തടസപ്പെട്ട ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി യുക്രൈനിലേക്ക് 2500 ഇലക്ട്രിക് ജനറേറ്ററുകള്‍ കയറ്റിയയക്കുമെന്ന് യുഎഇ കഴിഞ്ഞ ഡിസംബറിലാണ് പ്രഖ്യാപിച്ചത്.

ദുരിതബാധിതരുടെ പുനരധിവാസത്തിനായി 10 കോടി ഡോളറിന്റെ മാനുഷികപിന്തുണ നല്‍കുമെന്ന് യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Keywords:  Latest-News, World, Top-Headlines, Gulf, Dubai, UAE, United Arab Emirates, Ukraine, Russia, War, Charity, Report: Qasim Moh'd Udumbunthala, UAE sends second shipment of household generators to Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia