വാറ്റില്‍ ഒരുതരത്തിലുള്ള വര്‍ധനവും ഉണ്ടായിരിക്കില്ലെന്ന് യു എ ഇ; സൗദി അറേബ്യ 15ശതമാനം വര്‍ധിപ്പിച്ചു; പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കി

 


യു എഇ: (www.kvartha.com 11.05.2020) വാറ്റില്‍ ഒരുതരത്തിലുള്ള വര്‍ധനവും ഉണ്ടായിരിക്കില്ലെന്ന് യു എ ഇ. സൗദി അറേബ്യ വാറ്റ് 15ശതമാനം വര്‍ധിപ്പിച്ചതിനോട് തിങ്കളാഴ്ച പ്രതികരിക്കുകയായിരുന്നു യു എ ഇ മന്ത്രാലയം. അല്‍ അറേബ്യ ടിവിയും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

വാറ്റ് വര്‍ധിപ്പിക്കുന്നത് യുഎഇയുടെ എണ്ണ ഇതര മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നും വിശകലന വിദഗ്ധര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

വാറ്റില്‍ ഒരുതരത്തിലുള്ള വര്‍ധനവും ഉണ്ടായിരിക്കില്ലെന്ന് യു എ ഇ; സൗദി അറേബ്യ 15ശതമാനം വര്‍ധിപ്പിച്ചു; പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കി

അതേസമയം കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്ന പശ്ചാതലത്തില്‍ സൗദിയും വരുമാനം കൂട്ടുവാനും ചിലവ് ചുരുക്കുവാനും കര്‍ശന നടപടി തുടങ്ങി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രൊഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ തിങ്കളാഴ്ച അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. രണ്ടു മടങ്ങാണ് ഇതോടെ നികുതിയിലെ വര്‍ധനവ്. പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി.

വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സാമൂഹിക സാമ്പത്തിക സഹായ പദ്ധതികളും അടുത്ത മാസം മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രധാന വരുമാനമായ എണ്ണയുടെ വിലയിടിഞ്ഞതും തീരുമാനത്തിന് കാരണമായിട്ടുണ്ട്. നേരത്തെ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കുമെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ ഒമ്പത് ബില്യണ്‍ ഡോളറിന്റെ കുറവാണ് പ്രതീക്ഷിച്ച വരുമാനത്തില്‍ സൗദിക്കുണ്ടായത്. സാമ്പത്തിക പ്രത്യാഘാതം പരമാവധി കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍. നിലവില്‍ രാജ്യത്തെ വലിയൊരു ശതമാനം ചിലവും ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിന് നീക്കി വെച്ചിരിക്കുകയാണ്.

പ്രധാന വരുമാനമായ എണ്ണയുടെ വില ഗള്‍ഫ് യുദ്ധാനന്തരമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. തിങ്കളാഴ്ച സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചിരുന്നു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം പത്ത് വരെ ഈ നിരക്ക് തുടരും.
Keywords:  UAE rules out any change in VAT rate after Saudi hikes it to 15%, UAE, Saudi Arabia, Business, Trending, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia