Market Price | യുഎഇയിൽ ചില്ലറ വ്യാപാരികൾക്ക് റമദാനിൽ ഈ 9 ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാനാകില്ല! ഉത്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
Mar 7, 2024, 19:46 IST
ദുബൈ: (KVARTHA) റമദാനിൽ മുൻകൂർ അനുമതിയില്ലാതെ ഒമ്പത് അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ ചില്ലറ വില വർധിപ്പിക്കാനാകില്ലെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വില വർധനവാണ് നിരോധിച്ചിരിക്കുന്നത്.
ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും അന്യായമായ വില വർധന കൂടാതെ സാധനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അബ്ദുല്ല സുൽത്വാൻ അൽ ഫാൻ അൽ ഷംസി പറഞ്ഞു. ആവശ്യാനുസരണം ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോൽപ്പന്ന ഇറക്കുമതി വർധിപ്പിക്കാൻ എല്ലാ വഴികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് ഇന്ത്യ ചില ഭക്ഷണ വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് വഴികളും യുഎഇ മന്ത്രാലയം സ്വീകരിച്ചിട്ടിട്ടുണ്ട്. കൂടാതെ വിപണികളിൽ അധികൃതരുടെ പരിശോധനയും ഉണ്ടാകും.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* യുഎഇ സഹകരണ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകളിൽ ചില ഉൽപ്പന്നങ്ങൾക്ക് ഏകദേശം 50 ശതമാനം കിഴിവ് ലഭ്യമാണ്.
* റമദാൻ മാസത്തിൽ ചില സഹകരണ അസോസിയേഷനുകൾ പ്രമോഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.
* റമദാനിൽ ഓൺലൈൻ സ്റ്റോറുകൾ സാധനങ്ങൾക്ക് കിഴിവ് നൽകും. അടിസ്ഥാന ഉൽപ്പന്നങ്ങൾക്ക് 40 ശതമാനത്തിലധികം കിഴിവ് ലഭിക്കും, അതേസമയം പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ സീസണൽ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും.

Keywords: UAE News, Dubai, Ramadan, Ministry of Economy, News, Malayalam-News, World, World-News, Gulf, Gulf-News, National, Market Price, UAE retailers cannot hike prices on 9 foods during Ramadan: Ministry of Economy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.